വീണ്ടും ജോക്കർ വൈറസ്! പ്ലേസ്റ്റോറിലെ ഈ എട്ട് ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടോ? 

ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്താലും ഇവ ഫോണിൽ ഉളളിടത്തോളം ജോക്കറിന് ഫോണിലെ വിവരങ്ങൾ ചോർത്താൻ കഴിയും 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ൻഡ്രോയിഡ് ആപ്പുകളിൽ അപകടകാരിയായ ജോക്കർ മാൽവെയറിനെ വീണ്ടും കണ്ടെത്തി. കഴിഞ്ഞ വർഷം ജോക്കർ മാൽവെയർ ബാധിച്ച നാർപതോളം മൊബൈൽ ആപ്പുകൾ ​ഗൂ​ഗിൾ പ്ലേസ്റ്റോറിൽ വ്യാപകമായി നീക്കം ചെയ്തതിന് പിന്നാലെയാണ് ഇപ്പോഴിതാ വീണ്ടും ജോക്കർ മാൽവെയർ അടങ്ങുന്ന എട്ടോളം ആപ്പുകൾ കണ്ടെത്തുകയും അവ നീക്കം ചെയ്യുകയും ചെയ്തിരിക്കുകയാണ്. ‍

ആക്സിലറി മെസേജ്, ഫാസ്റ്റ് മാജിക് എസ് എം എസ്, ഫ്രീ കാംസ്കാനർ, സൂപ്പർ മെസേജ്, എലമെന്റ് സ്കാനർ, ഗോ മെസേജസ്, ട്രാവൽ വാൾപേപ്പേഴ്സ്, സൂപ്പർ എസ് എം എസ് എന്നീ ആപ്പുകളിലാണ് ജോക്കർ മാൽവെയർ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുളളത്. ഈ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്താലും ഇവ ഫോണിൽ ഉളളിടത്തോളം ജോക്കറിന് ഫോണിലെ വിവരങ്ങൾ ചോർത്താൻ കഴിയും. ബാങ്ക് പാസ് വേഡ്, ഒ ടി പി നമ്പർ. എസ് എം എസ്, കോൺടാക്ട് ലിസ്റ്റ് മുതലായ നിരവധി വിവരങ്ങൾ നിങ്ങളുടെ ഫോണിൽ നിന്ന് ചോർത്താൻ ജോക്കറിന് സാധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com