തിരുവനന്തപുരത്ത് പെട്രോൾ നൂറിനരികിൽ; ഇന്ധന വിലയിൽ ഇന്നും വർധന 

ഇന്ന് പെട്രോളിനും ഡീസലിനും 28 പൈസ വീതം കൂടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഇന്ധന വിലയിൽ വീണ്ടു വര്‍ധന. ഇന്ന് പെട്രോളിനും ഡീസലിനും 28 പൈസ വീതം കൂടി. ഇതോടെ  തിരുവനന്തപുരത്ത് പെട്രോൾ വില നൂറ് രൂപയ്ക്കരികിലെത്തി. 99 രൂപ 48 പൈസയാണ് ഇപ്പോഴത്തെ വില.  94രൂപ 74പൈസയാണ് തിരുവനന്തപുരത്തെ ഇന്നത്തെ ഡീസൽ വില. 22 ദിവസത്തിനുള്ളില്‍ ഇത് പന്ത്രണ്ടാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.

കൊച്ചിയില്‍ പെട്രോളിന് 97രൂപ 33പൈസയും ഡീസലിന് 92രൂപ 64പൈസയുമാണ് വില. കോഴിക്കോട് ഇത് 97രൂപ 74 പൈസയാണ്. 93രൂപ 08പൈസയാണ് കോഴിക്കോട്ടെ ഡീസൽ വില. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com