സ്വര്‍ണം 33,000ല്‍ താഴെ; പതിനൊന്നു മാസത്തെ കുറഞ്ഞ നിരക്ക്

സ്വര്‍ണം 33,000ല്‍ താഴെ; പതിനൊന്നു മാസത്തെ കുറഞ്ഞ നിരക്ക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില 33,000ല്‍ താഴെ. പവന് 200 രൂപ കുറഞ്ഞ് 32,880ല്‍ എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 25 രൂപ കുറഞ്ഞ് 4110ല്‍. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

പവന് ഇന്നലെ 160 രൂപ കുറഞ്ഞിരുന്നു. അതിനു തലേന്നും 160 രൂപ ഇടിഞ്ഞു. പതിനൊന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം.

മാസത്തിന്റെ തുടക്കത്തില്‍ രേഖപ്പെടുത്തിയ 34,440 ആണ് ഈ മാസത്തെ ഉയര്‍ന്ന വില. പിന്നീടുള്ള ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com