ലൈക്ക് മറയ്ക്കാം; ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പുതിയ പരിഷ്കാരം

ലൈക്കുകളുടെ എണ്ണം അക്കൗണ്ട് ഉടമയുടെ സുഹൃത്തുക്കളും ഫോളോവേഴ്സും കാണുന്നതും നിയന്ത്രിക്കാനാകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി:  ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം ഇനി മറയ്ക്കാം. തെരഞ്ഞെടുത്ത ഉപയോക്താക്കളുടെ അനുഭവം വിലയിരുത്തിയാണ് പുതിയ പരിഷ്കരണം. ലൈക്കുകളുടെ എണ്ണം മറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സെറ്റിങ്സിൽ 'ന്യൂ പോസ്റ്റ്' എന്ന സെക്‌ഷനിൽ മാറ്റം വരുത്തി ഇത് ചെയ്യാവുന്നതാണ്. പോസ്റ്റിലെ ലൈക്കുകളുടെ എണ്ണം അക്കൗണ്ട് ഉടമയുടെ സുഹൃത്തുക്കളും ഫോളോവേഴ്സും കാണുന്നതും ഇവിടെ നിയന്ത്രിക്കാനാകും.

ഉപയോക്താക്കൾ ലൈക്കിന് പിന്നാലെ പോകുന്നതിനപ്പുറം മികച്ച കണ്ടന്റുകൾ സൃഷ്ടിക്കട്ടെയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം വരുത്തിയിരിക്കുന്നത്. ആപ്പുകളുടെ ഏറ്റവും പുതിയ വേർഷനിലാണ് പുതിയ പരിഷ്കാരം വരുത്താനാകുക. ആപ്പിലെ ഉപഭോക്താക്കളുടെ അനുഭവം മികച്ചതാക്കാനുള്ള മറ്റു മാര്‍ഗ്ഗങ്ങളും ഇവര്‍ പരീക്ഷിക്കുന്നുണ്ട്. അപമാനിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ഡയറക്ട് മെസേജായി എത്തുന്നത് തടയുന്നതാകും ഇത്തരത്തിലുള്ള മറ്റൊരു നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com