വീണ്ടും കൂടി; പെട്രോളിന് 48പൈസ വര്‍ധിപ്പിച്ചു

ഒരുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പെട്രോളിന് വില കൂടി. ലിറ്ററിന് 48 പൈസയാണ് വര്‍ധിച്ചത്. ഒരുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഒരുമാസത്തിനിടെ പെട്രോളിന് കൂടിയത് 8 രൂപ 88 പൈസയാണ്.

ഇന്ന് തിരുവനന്തപുരത്ത് പെട്രോളിന് 112.59 രൂപയായി. കോഴിക്കോട് 110.72. തിങ്കളാഴ്ച് ഒരു ലീറ്റര്‍ പെട്രോളിനും ഡീസലിനും 48 പൈസ വീതം കൂടിയിരുന്നു. കൊച്ചിയില്‍ ഇന്നലെ പെട്രോള്‍ 109 രൂപ 88 പൈസയും, ഡീസല്‍ 103 രൂപ 79 പൈസയുമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com