സ്വര്‍ണ വില താഴേക്ക്; പവന് 200 രൂപ കുറഞ്ഞു 

​ഗ്രാമിന് 25 രൂപ കുറഞ്ഞ് ​ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4575രൂപയായി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ​ഗ്രാമിന് 25 രൂപ കുറഞ്ഞ് ​ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4575രൂപയായി. പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 36,600 രൂപയായി

ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ആഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. പിന്നാലെ പവന് 200 രൂപ കുറയുകയും ചെയ്തു. ഇതിന് പിന്നാലെ നേരിയ വർധനവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com