ഇന്ധന വില കുതിക്കുന്നു; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി 

തുടർച്ചയായി നാലാം ദിവസമാണ് വില വർധിപ്പിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : ഇന്ധന വിലയിൽ ഇന്നും വർ‌ദ്ധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്. തുടർച്ചയായി നാലാം ദിവസമാണ് വില വർധിപ്പിക്കുന്നത്. 

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 104 രൂപ 63 പൈസയായി ഉയർന്നു. തലസ്ഥാനത്ത് ഒരു ലിറ്റർ ഡീസലിന്റെ വില 97 രൂപ 66 പൈസയാണ്. 

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 102 രൂപ 37 പൈസ ആണ്. ഡീസൽ വില 95 രൂപ 49 പൈസയായി. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 102 രൂപ 80 പൈസ, 95 രൂപ 94 പൈസ എന്നിങ്ങനെയാണ്. ഇന്നലെ പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയും വർധിപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com