ബുള്ളറ്റില്‍ പുതിയ 'രാജാവ്', ക്ലാസിക് 350 പരിഷ്‌കരിച്ച മോഡല്‍ വിപണിയില്‍; 1.84 ലക്ഷം രൂപ വില, എല്‍സിഡി ഡിസ്‌പ്ലേ, അനലോഗ് ഡയല്‍, സവിശേഷതകള്‍ 

പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ബുള്ളറ്റിന്റെ പുതിയ പതിപ്പ് പുറത്തിറക്കി
photo credit: royal enfield website
photo credit: royal enfield website

മുംബൈ: പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ബുള്ളറ്റിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. 1.84 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 

ക്ലാസിക് ബ്രാന്‍ഡിന്റെ പൈതൃകം നിലനിര്‍ത്തി കൊണ്ട് തന്നെ കാലത്തിന് അനുയോജ്യമായ മാറ്റങ്ങളോടെയാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്. 2145 മിലിമീറ്റര്‍ നീളവും 785 മിലിമീറ്റര്‍ വീതിയും 1090 മില്ലിമീറ്റര്‍ പൊക്കമുള്ള പുതിയ മോഡലിന് 1390 മില്ലിമീറ്റര്‍ വീല്‍ബെയ്‌സാണ് ഉള്ളത്. 805 മില്ലിമീറ്ററാണ് സീറ്റിന്റെ പൊക്കം. 170 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

ഹാലജന്‍ ഹെഡ്‌ലാമ്പ്, ട്വിന്‍ ഡൗണ്‍ട്യൂബ് ഫ്രെയിം, ടിയര്‍ഡ്രോപ്പ് ഫ്യൂവല്‍ ടാങ്ക്, നീണ്ട ഹാന്‍ഡില്‍ ബാര്‍, ഗ്രാഫ് റെയില്‍ തുടങ്ങി പുതിയ കാലത്തിന് അനുയോജ്യമായ മാറ്റങ്ങളോടെയാണ് പുതിയ ബുള്ളറ്റ് വിപണിയില്‍ എത്തിച്ചത്. അനലോഗ് ഡയല്‍, എല്‍സിഡി ഡിസ്‌പ്ലേ, യുഎസ്ബി പോര്‍ട്ട് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. അഞ്ച് വേര്‍ഷനിലാണ് ഇത് വിപണിയില്‍ എത്തുന്നത്.ഡാര്‍ക്ക്, ക്രോം, സിഗ്നല്‍ തുടങ്ങി വ്യത്യസ്ത നിറങ്ങളിലും ഒരുപാട് സവിശേഷതകളോടും കൂടിയാണ് പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്.

12 വര്‍ഷം കൊണ്ട് 30ലക്ഷം ക്ലാസിക്കുകളാണ് വിറ്റഴിച്ചത്. ഈ പാരമ്പര്യത്തില്‍ ഒരു വീട്ടുവീഴ്ചയും വരുത്താതെയാണ് പുതിയ മോഡല്‍ വിപണിയില്‍ എത്തിച്ചതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

349സിസി എയര്‍ ഓയില്‍ കൂള്‍ഡ്് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പുതിയ ക്ലാസിക് 350ന് കരുത്തുപകരുക. 20.2 ബിഎച്ച്പിയാണ് ഇതിനുള്ളത്. റെഡ്ഡിച്ച് സീരിസില്‍ പുതിയ ക്ലാസിക് 350ന് 1,84,374 രൂപയാണ് എക്‌സ്‌ഷോറൂം വില. ഹാല്‍സിയോണ്‍ സീരിസില്‍ വില ഉയരും. 1,93,123 ആണ് വില. സിഗ്നല്‍സിന് ചെലവ് ഉയരും. 2,04,367 രൂപയാണ് വില. ഡാര്‍ക്ക്, ക്രോം സീരിസുകളിലുള്ള ബുള്ളറ്റിന് വീണ്ടും വില ഉയരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com