അന്നത്തെ എല്‍എംഎല്‍ ഇനി പുതിയ രൂപത്തില്‍; ഇലക്ട്രിക് വാഹനം വിപണിയിലേക്ക് 

അടുത്തിടെ ചെക്ക് കമ്പനിയായ ജാവ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു
എല്‍എംഎല്‍ വെസ്പ / യൂട്യൂബ് ചിത്രം
എല്‍എംഎല്‍ വെസ്പ / യൂട്യൂബ് ചിത്രം

ഒരുകാലത്ത് റോഡുകളിലെ സജീവ സാന്നിധ്യമായിരുന്നു എല്‍എംഎല്‍ വെസ്പ സ്‌കൂട്ടര്‍. മോട്ടോര്‍ വാഹനരംഗത്ത് ഉണ്ടായ മാറ്റങ്ങളെ തുടര്‍ന്ന് ബൈക്കുകളോടായി പിന്നീട് യുവാക്കളുടെ കമ്പം. പെട്രോളിന് ഓരോ ദിവസം കഴിയുന്തോറും വില വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ വിപണി നിലനിര്‍ത്താന്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയാനുള്ള ശ്രമത്തിലാണ് എല്ലാ വാഹനനിര്‍മ്മാതാക്കള്‍. ഇത് അവസരമായി കണ്ട് വിപണിയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് എല്‍എംഎല്‍.

അടുത്തിടെ ചെക്ക് കമ്പനിയായ ജാവ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. മഹീന്ദ്രയുമായി സഹകരിച്ചാണ് ജാവ ബൈക്കുകള്‍ വിപണിയില്‍ ഇറക്കിയത്. ചേതക്കും സമാനമായരീതിയില്‍ ഇന്ത്യന്‍ വിപണിയില്‍ സജീവമാകാന്‍ ശ്രമിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇലക്ട്രിക് വാഹനരംഗം അവസരമായി കണ്ട് എല്‍എംഎല്ലിന്റെയും കടന്നുവരവ്. എല്‍എംഎല്‍ ഇലക്ട്രിക് എന്ന പേരില്‍ വാഹനം വിപണിയില്‍ ഇറക്കാനാണ് ആലോചന. നേരത്തെ വെസ്പ കമ്പനിയുമായി ചേര്‍ന്നാണ് എല്‍എംഎല്‍ സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഇലക്ട്രിക് വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

1972ലാണ് എല്‍എംഎല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1983ല്‍ 100 സിസി സ്‌കൂട്ടറിന്റെ ഉല്‍പ്പാദനം ആരംഭിച്ചാണ് വിപണിയില്‍ സജീവമായത്. ഇറ്റലായിന്‍ കമ്പനിയായ വെസ്പയുമായി സഹകരിച്ചാണ് സ്‌കൂട്ടര്‍ നിര്‍മ്മിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com