സ്വര്‍ണവില വീണ്ടും താഴ്ന്നു; രണ്ടുദിവസത്തിനിടെ 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും  കുറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും  കുറഞ്ഞു.  പവന് 120 രൂപ കുറഞ്ഞ് 35,440 ആയി. ഗ്രാമിന് 15 രൂപ താഴ്ന്ന് 4430ല്‍ എത്തി. 

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ മാസം 11ന് 34,680 രൂപ രേഖപ്പെടുത്തിയ സ്വര്‍ണവില രണ്ടാഴ്ച കൊണ്ട് ആയിരത്തോളം രൂപയാണ് വര്‍ധിച്ചത്. പിന്നീട് ഇന്നലെ വില താഴുകയായിരുന്നു.

മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു ശേഷം 34,680 വരെയായി കുറഞ്ഞു. പിന്നീട് വില തിരിച്ചുകയറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com