പേ പാൽ/ ചിത്രം: ഫേസ്ബുക്ക്
പേ പാൽ/ ചിത്രം: ഫേസ്ബുക്ക്

പേ പാൽ ഇന്ത്യയിൽ സേവനം അവസാനിപ്പിക്കുന്നു; ആഭ്യന്തര പണമിടപാടുകൾ ഇനി നടക്കില്ല 

ഏപ്രിൽ ഒന്നു മുതൽ പേ പാലിന്റെ ആഭ്യന്തര പെയ്മെന്റ് സേവനങ്ങൾ ഇന്ത്യയിൽ ലഭിക്കില്ല

മുൻനിര ആഗോള ഡിജിറ്റൽ പെയ്മെന്റ് സ്ഥാപനമായ പേ പാൽ ഇന്ത്യയിൽ സേവനങ്ങൾ അവസാനിപ്പിക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിലെ ആഭ്യന്തര പെയ്മെന്റ് ബിസിനസ് അവസാനിപ്പിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. അതേസമയം ആഗോള ഉപഭോക്താക്കൾക്ക് പേ പാൽ ഉപയോ​ഗിച്ച് ഇന്ത്യൻ വ്യാപാരികൾക്ക് പണം നൽകാനുള്ള അവസരം ഇനിയും തുടരും. 

“2021 ഏപ്രിൽ 1 മുതൽ ഇന്ത്യൻ ബിസിനസുകൾക്കായി കൂടുതൽ അന്തർദ്ദേശീയ ഇടപാടുകൾ ലഭ്യമാക്കുന്നതിലേക്ക് ഞങ്ങൾ കേന്ദ്രീകരിക്കും. ആഭ്യന്തര സേവനങ്ങളിൽ നിന്ന് പേ പാൽ ശ്രദ്ധ തിരിക്കുകയാണ്. അതായത് ഏപ്രിൽ ഒന്നു മുതൽ പേ പാലിന്റെ ആഭ്യന്തര പെയ്മെന്റ് സേവനങ്ങൾ ഇന്ത്യയിൽ ലഭിക്കില്ല, കമ്പനി അറിയിച്ചു. 

ഇതുവരെ യാത്ര, ടിക്കറ്റിംഗ് സേവനങ്ങൾ, ഓൺലൈൻ ഫിലിം ബുക്കിംഗ്, ഫുഡ് ഡെലിവറി തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകളിൽ പേപാൽ മുഖാന്തരം പണമിടപാടുകൾ സാധിച്ചിരുന്നു. എന്നാൽ തുടർന്നങ്ങോട്ട് ഈ സൗകര്യം ഉപഭോക്താക്കൾക്ക് ഉണ്ടായിരിക്കില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com