ഒന്‍പതു ദിവസം കൊണ്ടു കൂടിയത് മൂന്നു രൂപയോളം; പെട്രോള്‍ വില ആദ്യമായി നൂറു കടന്നു

ഒന്‍പതു ദിവസം കൊണ്ടു കൂടിയത് മൂന്നു രൂപയോളം; പെട്രോള്‍ വില ആദ്യമായി നൂറു കടന്നു
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡല്‍ഹി: കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ രാജ്യത്ത് പെട്രോള്‍ വിലയിലുണ്ടായ വര്‍ധന 2.59 രൂപ. ഡീസല്‍ വില 2.82 രൂപയാണ് ഈ ദിവസങ്ങളില്‍ വര്‍ധിച്ചത്. എണ്ണ കമ്പനികള്‍ പ്രതിദിന വില പുനര്‍നിര്‍ണയം തുടങ്ങിയ ശേഷം തുടര്‍ച്ചയായ ഇത്രയും ദിവസം വില കൂടുന്നത് ഇത് ആദ്യമാണ്. 

ഈ മാസം ഒന്‍പതു മുതല്‍ ഇടവേളയില്ലാതെ ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിദിനം 24-27 പൈസ വച്ചാണ് വര്‍ധന. ഇതോടെ രാജ്യത്ത് ആദ്യമായി പെട്രോള്‍ വില ലിറ്ററിന് നൂറു രൂപ കടന്നു. രാജസ്ഥാനിലെ ഗംഗാനഗറില്‍ 100.13 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില.

മുംബൈയില്‍ പെട്രോള്‍ വില 96ല്‍ എത്തി. ഡീസല്‍ 90ലേക്ക് അടുക്കുകയാണ്. 86.98 രൂപയാണ് ഇന്നത്തെ ഡീസല്‍ വില.

ഡല്‍ഹിയില്‍ പെട്രോളിന് 90 രൂപയും ഡീസലിന് 80 രൂപയും കടന്നു. പ്രീമിയം പെട്രോളിന് രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പല നഗരങ്ങളിലും നൂറു രൂപയ്ക്കു മുകളിലാണ്. 

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ വര്‍ധനയും രൂപയുടെ മൂല്യത്തിലുണ്ടായ മാറ്റവും ചൂണ്ടിക്കാട്ടിയാണ് എണ്ണ കമ്പനികള്‍ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നത്. വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ നികുതി കുറയ്ക്കണമെന്ന ആവശ്യം പല കോണുകളില്‍നിന്നും ഉയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com