ഒന്ന് ആശ്വസിക്കാം, ഇന്ന് കൂട്ടിയില്ല, 13 ദിവസത്തെ വർധനവിന് ശേഷം മാറ്റമില്ലാതെ ഇന്ധന വില
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 08:19 AM |
Last Updated: 21st February 2021 08:19 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി; ഇന്ധന വില വർധനവിൽ വലഞ്ഞ ജനങ്ങൾക്ക് ഇന്ന് ആശ്വാസദിനം. പെട്രോൾ ഡീസൽ വിലയിൽ ഇന്ന് വർധനവില്ല. തുടർച്ചയായ പതിമൂന്ന് ദിവസത്തെ വർധനയ്‌ക്ക് ശേഷമാണ് ഇന്ധന വിലയിൽ മാറ്റമില്ലാതെ ഇരിക്കുന്നത്.
കൊച്ചിയിൽ പെട്രോളിന് 90.85 രൂപയാണ്. ഡീസൽ ലിറ്ററിന് 85.49 രൂപയും. തിരുവനന്തപുരത്ത് പെട്രോളിന് 92.69 രൂപയായി. ഡീസലിന് ലിറ്ററിന് 87.22 രൂപയുമായി ഉയർന്നു. ഈ മാസം ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് കൂടിയത്. ഇന്നലെ ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് വർധിച്ചത്. ഇന്ധനവിലയിൽ ഏറ്റവും വലിയ പ്രതിദിന വർധനവായിരുന്നു ഇത്.
ഇന്ധന വില വർധന തടയാൻ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഭീമമായ നികുതി നഷ്ടം ഉണ്ടാകുമെന്നതിനാൽ സംസ്ഥാനങ്ങൾ ഈ നിർദേശത്തോട് യോജിച്ചേക്കില്ല.