സ്വര്‍ണവില കൂടി; നാലുദിവസത്തിനിടെ പവന് 700 രൂപ വര്‍ധിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 10:01 AM |
Last Updated: 23rd February 2021 10:01 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കൂടി. 480 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,080 രൂപയായി. നാലുദിവസത്തിനിടെ 680 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. 60 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4385 രൂപയായി.
വെള്ളിയാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 34,400 രൂപയായിരുന്നു വില. തുടര്‍ച്ചായ ഇടിവിന് ശേഷമാണ് സ്വര്‍ണവില ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത്. തൊട്ടടുത്ത ദിവസം വില വര്‍ധിച്ച സ്വര്‍ണവില പിന്നീടുള്ള മൂന്ന് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്. ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിച്ചതാണ് അടുത്തിടെ സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.