സര്‍ക്കാര്‍ പണമിടപാടുകള്‍ ഇനി സ്വകാര്യ ബാങ്കുകള്‍ വഴിയും; നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

സര്‍ക്കാര്‍ പണമിടപാടുകള്‍ ഇനി സ്വകാര്യ ബാങ്കുകള്‍ വഴിയും; നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം
നിര്‍മല സീതാരാമന്‍/ഫയല്‍
നിര്‍മല സീതാരാമന്‍/ഫയല്‍

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ പണമിടപാടുകള്‍ സ്വകാര്യ ബാങ്കുകള്‍ വഴി നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. നിലവില്‍ പൊതു മേഖലാ ബാങ്കുകള്‍ വഴിയും തെരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകള്‍ വഴിയുമാണ് സര്‍ക്കാരുകളുടെ പണമിടപാടുകള്‍ നടത്തുന്നത്.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് നയം മാറ്റം പ്രഖ്യാപിച്ചത്. ഇതോടെ ലക്ഷണക്കക്കിനു കോടിയുടെ ഇടപാടുകള്‍ക്കാണ് സ്വകാര്യ ബാങ്കുകള്‍ക്കു വഴി തുറക്കുന്നത്. നികുതി, റനവ്യൂ പണമിടപാടുകള്‍, പെന്‍ഷന്‍, സമ്പാദ്യ പദ്ധതികള്‍ തുടങ്ങിയ സര്‍ക്കാര്‍ ഇടപാടുകളില്‍ ഇനി സ്വകാര്യ ബാങ്കുകള്‍ക്കു പങ്കാളിയാവാം.

സ്വകാര്യ ബാങ്കുകള്‍ക്കു സര്‍ക്കാര്‍ ഇടപാടുകള്‍ നടത്തുന്നതിനുള്ള വിലക്കു നീക്കി 2012ല്‍ റിസര്‍വ് ബാങ്ക് തീരുമാനമെടുത്തെങ്കിലും അന്നു സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ മുന്നോട്ടുവയ്ക്കുകയായിരുന്നു. ഇതു പൂര്‍ണമായും നീക്കുന്നതായാണ് ഇപ്പോഴത്തെ പ്രഖ്യാപനം.

സര്‍ക്കാര്‍ തീരുമാനത്തെ സ്വകാര്യ ബാങ്കുകള്‍ സ്വാഗതം ചെയ്തപ്പോള്‍ ബാങ്കിങ് രംഗത്തെ യൂണിയനുകള്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. പൊതുമേഖലാ ബാങ്കുകളെ അപ്രസക്തമാക്കുന്നതാണ് തീരുമാനമെന്ന് യൂണിയനുകള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com