വാട്സ്ആപ്പ് ഉപേക്ഷിച്ചവർക്ക് ആശ്വാസം; തകരാറിലായ സിഗ്നൽ ആപ്പ് വീണ്ടും സജീവം 

പ്രവർത്തനം പുനഃസ്ഥാപിച്ചെന്ന് അധികൃതർ അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വാട്ട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം വിവാദമായതിന് പിന്നാലെ കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത സിഗ്നൽ ആപ്പ് സേർവർ തകരാറുകൾ പരിഹരിച്ച് വീണ്ടും സജീവമായി.   ഒരു ദിവസത്തിലേറെ സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ട ശേഷമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ സി​ഗ്നലിന്റെ തിരിച്ചുവരവ്. പ്രവർത്തനം പുനഃസ്ഥാപിച്ചെന്ന് അധികൃതർ അറിയിച്ചു. 

ആപ്പ് പ്രവർത്തനജ്ജമായെന്നാണ് സിഗ്നൽ തിരഞ്ഞെടുത്ത ദശലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കൾക്ക് നന്ദി അറിയിച്ചുകൊണ്ട് കമ്പനിയുടെ ട്വിറ്റ്. വെള്ളിയാഴ്ച മുതൽ ആരംഭിച്ച പ്രശ്നങ്ങൾക്കാണ് ഇതോടെ പരിഹാരമായത്.  സന്ദേശങ്ങൾ‌ അയയ്‌ക്കാനും സ്വീകരിക്കാനും കഴിയാത്ത സ്ഥിതിയാണെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. 

അടുത്തിടെയാണ് വാട്‌സ്ആപ്പ് ഉപേക്ഷിച്ച ആളുകൾ കൂട്ടത്തോടെ സിഗ്നലിലേക്കെത്തിയത്. ഈ മാസം ആറാം തിയതിക്ക് ശേഷം നാല് ദിവസത്തിനുള്ളിൽ 27ലക്ഷത്തിലധികം ആളുകളാണ് സിഗ്നൽ ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ഒരേസമയം ആയിരക്കണക്കിന് ആളുകൾ സിഗ്നലിലേക്കെത്തിയത് സെർവറിൽ ഓവർലോഡ് ഉണ്ടാക്കിയ സംഭവം പോലുമുണ്ടായി. വേരിഫിക്കേഷൻ കോഡുകൾ ലഭിക്കാൻ വൈകുന്നത് കൂടുതൽ ആളുകൾ പ്ലാറ്റ്‌ഫോമിൽ നിറയുന്നതുകൊണ്ടാണെന്ന വിശദീകരണവുമായി സിഗ്നൽ അധികൃതർ നേരത്തെയും രംഗത്തെത്തുകയുമുണ്ടായി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com