ഇനി വാട്‌സ്ആപ്പ് വെബിലും വീഡിയോ, വോയ്‌സ് കോളുകള്‍ ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം 

ലാപ്പ്‌ടോപ്പ്, ഡെസ്‌ക്ക്‌ടോപ്പ് കമ്പ്യൂട്ടറുകളില്‍ വാട്‌സ്ആപ്പിന്റെ വെബ് പതിപ്പ് തുറന്ന് വോയ്‌സ്, വീഡിയോ കോള്‍ സേവനം പ്രയോജനപ്പെടുത്താനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വാട്‌സ്ആപ്പിന്റെ വെബ് പതിപ്പിലും വീഡിയോ, വോയ്‌സ് കോളുകള്‍ ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് കമ്പനി. ലാപ്പ്‌ടോപ്പ്, ഡെസ്‌ക്ക്‌ടോപ്പ് കമ്പ്യൂട്ടറുകളില്‍ വാട്‌സ്ആപ്പിന്റെ വെബ് പതിപ്പ് തുറന്ന് വോയ്‌സ്, വീഡിയോ കോള്‍ സേവനം പ്രയോജനപ്പെടുത്താനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയത്. നീണ്ടക്കാലമായി ഈ സൗകര്യം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

വെബ് ക്യാമറ, മൈക്രോ ഫോണ്‍ സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ വാട്‌സ്ആപ്പ് വെബ് വഴി വീഡിയോ, വോയ്‌സ് കോളുകള്‍ ചെയ്യാന്‍ സാധിക്കും. ട്വിറ്ററിലൂടെയാണ് വാട്‌സ്ആപ്പ് ഇക്കാര്യം പ്രഖ്യാപിച്ചത്. വെബ് പതിപ്പില്‍ എന്‍ഡ്- ടു- എന്‍ഡ് എന്‍ക്രിപ്റ്റഡ് വോയ്‌സ്, വീഡിയോ കോളുകള്‍ക്കുള്ള സേവനം ആരംഭിച്ചതായാണ് വാട്‌സ്ആപ്പ് അറിയിച്ചത്. ഇതിനായി ലാപ്പ്‌ടോപ്പ്, ഡെസ്‌ക്ക്‌ടോപ്പ് കമ്പ്യൂട്ടറുകളില്‍ വാട്‌സ്ആപ്പ് വെബ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കമ്പനി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com