അസംസ്കൃത എണ്ണവിലയിൽ കുതിപ്പ്; പെട്രോൾ, ഡീസൽ, ​ഗ്യാസ് വില ഇനിയും കൂടും 

ഇന്നലെ വ്യാപാരത്തിനിടെ എണ്ണവില ബാരലിന് 70 ഡോളർ മറികടന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സംസ്കൃത എണ്ണവിലയിൽ കുതിപ്പ്. ഇന്നലെ വ്യാപാരത്തിനിടെ എണ്ണവില ബാരലിന് 70 ഡോളർ മറികടന്നു. സൗദിയുടെ എണ്ണ ഉൽപാദന കേന്ദ്രങ്ങളിലേക്ക് ഹൂതികൾ ആക്രമണം നടത്തിയത് വില ഉയരാൻ കാരണമായി. ബ്രെന്റ് ക്രൂഡിന്റെ വില 70.46 ഡോളർ വരെ ഉയർന്നു. കഴിഞ്ഞ വെള്ളിയാഴ്ച വില ബാരലിന് 2.62 ഡോളർ ഉയർന്നിരുന്നു. 

ലോകത്തിലെ ഏറ്റവും  വലിയ എണ്ണ കയറ്റുമതിക്കാരായ സൗദിയുടെ എണ്ണ  ഉൽപാദനം തൽക്കാലം കൂട്ടില്ലെന്ന തീരുമാനവും എണ്ണവില ഉയരാൻ കാരണമാണ്. എണ്ണ ഡിമാൻഡ് ഉയരുന്നതിനാൽ വില ഇനിയും കൂടാനുള്ള സാധ്യതയാണുള്ളത്. രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവില വർദ്ധിക്കുന്നത് പെട്രോൾ, ഡീസൽ, പാചകവാതകം തുടങ്ങിയവയുടെ വില ഇനിയും കൂടാൻ കാരണമാകും. 

കോവിഡ് വാക്സിൻ വിതരണം വ്യാപകമായതോടെ വിപണികളിൽ നിന്നുള്ള ഡിമാൻഡ് ഉയർന്നതിനെത്തുടർന്ന് ഈ വർഷം അസംസ്കൃത എണ്ണവില 30 ശതമാനമാണ് ഉയർന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com