ഇനി വഴികള്‍ വരച്ചുചേര്‍ക്കാം, പേരിടാം; പുതിയ അപ്‌ഡേറ്റുമായി ഗൂഗിള്‍ മാപ്പ് 

അടച്ചിട്ട റോഡുകളുടെ വിവരങ്ങളും മാപ്പില്‍ ചേര്‍ക്കാന്‍ കഴിയും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തെറ്റായ വഴിയിലൂടെ കൊണ്ടുപോയും തിരയുന്ന വഴി ലഭ്യമല്ലെന്ന് കാണിച്ചുമൊക്കെ ഗൂഗിള്‍ മാപ്പ് പലരെയും വെട്ടിലാക്കിയിട്ടുണ്ട്. ഗൂഗിള്‍ മാപ്പ് ചതിച്ചെന്ന് പറഞ്ഞ് സ്റ്റാറ്റസ് ഇടുന്നവരാണ് ഏറെയും. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്. 

യാത്രയ്ക്കിടയില്‍ റോഡ് ഇല്ലെന്ന അപ്‌ഡേറ്റ് കേട്ടാല്‍ ഇനി പുതിയ വഴി വരച്ചുചേര്‍ക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. റോഡുകള്‍ വ്യത്യസ്ത വഴികളിലേക്ക് തിരിച്ചുവിടാനും പേര് മാറ്റാനും തെറ്റായ വഴികള്‍ ഡിലീറ്റ് ചെയ്യാനുമൊക്കെ പുതിയ അപ്‌ഡേറ്റില്‍ അവസരമുണ്ട്. 

എഡിറ്റങ് ടൂളിന്റെ സഹായത്തോടെയാണ് ഈ അപ്‌ഡേറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗൂഗിള്‍ മാപ്പില്‍ വഴി തിരയുമ്പോള്‍ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ അരികിലെ മെനു ബട്ടണില്‍ കാണുന്ന 'എഡിറ്റ് ദ മാപ്പ്' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്തതിന് ശേഷം മിസ്സിങ് റോഡ് തിരഞ്ഞെടുക്കണം. പിന്നാലെ പുതിയ വഴി മാപ്പില്‍ ചേര്‍ക്കാന്‍ കഴിയും. 

അടച്ചിട്ട റോഡുകളുടെ വിവരങ്ങളും മാപ്പില്‍ ചേര്‍ക്കാന്‍ കഴിയും. എന്നുവരെയാണ് റോഡ് അടഞ്ഞുകിടക്കുകയെന്നും ഇതിന്റെ കാരണവും ചേര്‍ക്കാനാകും. പരിശോധനകള്‍ക്ക് ശേഷമായിരിക്കും മാറ്റങ്ങള്‍ മാപ്പില്‍ ചേര്‍ക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com