നെറ്റ്ഫ്ളിക്സ് അക്കൗണ്ട് പങ്കുവയ്ക്കാറുണ്ടോ? പാസ്‌വേര്‍ഡ് കൈമാറാതിരിക്കാന്‍ പുതിയ ഫീച്ചര്‍ പരീക്ഷിച്ച് കമ്പനി 

നെറ്റ്ഫ്ളിക്‌സ് ലോഗിന്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ പരീക്ഷണം തുടങ്ങി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി നെറ്റ്ഫ്ളിക്‌സ് പാസ്‌വേര്‍ഡ് പങ്കുവയ്ക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. സബ്‌സ്‌ക്രിപ്ഷന്‍ പണം ലാഭിക്കാം എന്നാണ് പലരും കണ്ടെത്തുന്ന കാരണം. എന്നാലിപ്പോള്‍ പുതിയ ഫീച്ചറിലൂടെ ഉപഭോക്താക്കളുടെ ഈ പതിവിന് കടിഞ്ഞാണിടാന്‍ തീരുമാനിച്ചിരിക്കുകയാണ് നെറ്റ്ഫ്ളിക്‌സ്. കമ്പനിയെ സംബന്ധിച്ച് ഇത് നല്ല നടപടിയാണെങ്കിലും ഉപഭോക്താക്കളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകാന്‍ ഇടയുണ്ട്. 

വീട്ടുകാരല്ലാതെ മറ്റ് ആളുകളുമായി നെറ്റ്ഫ്ളിക്‌സ് ലോഗിന്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ പരീക്ഷണം തുടങ്ങിക്കഴിഞ്ഞു. സ്വന്തം നെറ്റ്ഫ്ളിക്‌സ് അക്കൗണ്ട് തന്നെയാണോ ഉപയോഗിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് ചിലര്‍ക്ക് ഇതിനോടകം താക്കീത് ലഭിച്ചു. 'നിങ്ങള്‍ അക്കൗണ്ട് ഉടമയ്‌ക്കൊപ്പമല്ല ജീവിക്കുന്നതെങ്കില്‍ സ്വന്തമായി മറ്റൊരു അക്കൗണ്ട് വേണം' എന്നാണ് മുന്നറിയിപ്പില്‍ എഴുതിയിരിക്കുന്നത്. 

ഒന്നിച്ച് താമസിക്കാത്തവര്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ മെസേജായാണ് പലരും കൈമാറുന്നത്. ഈ രീതി പലര്‍ക്കും ദോഷം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ ലഭിക്കുന്ന വേരിഫിക്കേഷന്‍ കോഡ് ടൈപ്പ് ചെയ്യാന്‍ താമസിച്ചാല്‍ പുതിയ അക്കൗണ്ട് തുടങ്ങുക എന്ന ഓപ്ഷന്‍ മാത്രമായിരിക്കും ഇപഭോക്താക്കള്‍ക്ക് അവശേഷിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com