റബ്ബർ വില മുകളിലോട്ട്; ഏഴരവർഷത്തെ ഉയർന്നനിലയിൽ 

ഇതിനുമുൻപ് 2013 സെപ്റ്റംബറിലാണ് റബ്ബറിന് 170 രൂപയുണ്ടായിരുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: റബ്ബർ വില 170 രൂപയിലെത്തി. ഏഴരവർഷത്തിനുശേഷം ഇതാദ്യമായാണ് റബ്ബറിന് വില ഈ നിലയിൽ ഉയരുന്നത്. വരുംദിവസങ്ങളിൽ വില കുറച്ചുകൂടി ഉയർന്നേക്കുമെന്നാണ് സൂചന. ‍‍അന്താരാഷ്‌ട്ര മാർക്കറ്റിൽ റബ്ബറിന്റെ ലഭ്യത കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് കാരണം. 

ഇതിനുമുൻപ് 2013 സെപ്റ്റംബറിലാണ് റബ്ബറിന് 170 രൂപയുണ്ടായിരുന്നത്. 2011ൽ 240 രൂപയിലെത്തിയശേഷം താഴേക്കുവരുന്ന ഘട്ടമായിരുന്നു അത്. പിന്നീടുള്ള വർഷങ്ങളിൽ വിലയിൽ പല കയറ്റിറക്കങ്ങൾ കണ്ടെങ്കിലും വില ഈ നിലയിലേക്ക് ഉയർന്നിരുന്നില്ല. 

രാജ്യത്ത്‌ വാഹനവിപണിയിലുണ്ടായ ഉണർവും വില ഉയരാൻ കാരണമായിട്ടുണ്ട്‌. കഴിഞ്ഞ ജൂണിലാണ്‌ കേന്ദ്രസർക്കാർ ചൈനയിൽനിന്നുള്ള ടയറിന്റെ ഇറക്കുമതിക്ക്‌ നിയന്ത്രണം ഏർപ്പെടുത്തിയത്‌. ഇതോടെ ഇന്ത്യയിലെ ടയർ കമ്പനികൾ ആഭ്യന്തരമാർക്കറ്റിൽനിന്ന്‌ കൂടുതലായി റബ്ബർ വാങ്ങിത്തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com