മാരുതിക്ക് പിന്നാലെ നിസാനും, വാഹനങ്ങളുടെ വില വര്‍ധിപ്പിക്കും; ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ 

അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്ന പശ്ചാത്തലത്തില്‍ എല്ലാ മോഡല്‍ വാഹനങ്ങളുടെയും വില വര്‍ധിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്ന പശ്ചാത്തലത്തില്‍ എല്ലാ മോഡല്‍ വാഹനങ്ങളുടെയും വില വര്‍ധിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്‍. അടുത്ത മാസം ഒന്നാം തീയതി മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു. തിങ്കളാഴ്ച മാരുതി സുസുക്കിയും വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു.

അസംസ്‌കൃത വസ്തുക്കളുടെ വില തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ മാസങ്ങളില്‍ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന ഉല്‍പ്പന്നങ്ങളെ ബാധിക്കാതിരിക്കാനാണ് നോക്കിയത്. എന്നാല്‍ നിലവില്‍ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. നിസാന്റെയും ഡാറ്റ്‌സണിന്റെയും എല്ലാ മോഡലുകള്‍ക്കും വില ഉയരും.

വില വ്യത്യാസം ഓരോ മോഡലിനെ അനുസരിച്ച് മാറും. നിലവില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷണീയമായ വിലയിലാണ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതെന്നും കമ്പനി അറിയിച്ചു. ഓരോ മോഡലിനും ഉണ്ടാകുന്ന വില വൃത്യാസം കമ്പനി പുറത്തുവിട്ടില്ല. നിസാന്‍ നിലവില്‍ മാഗ്നൈറ്റ്, കിക്ക്്‌സ് എന്നി മോഡലുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ഡാറ്റ്‌സണ്‍ ബ്രാന്‍ഡില്‍ റെഡി-ഗോ, ഗോ എന്നി മോഡലുകളാണ് വിപണിയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com