മാര്‍ച്ച് 29, 30, 31 ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കും; അവധിയെന്ന പ്രചാരണം തെറ്റ്‌

മാർച്ച് 27 നാലാം ശനിയാഴ്ചയായതിനാൽ പതിവുപോലെ ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായറാഴ്ചയും അവധി. 29, 30, 31 തീയതികളിൽ പ്രവർത്തിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കോട്ടയം: മാർച്ച് മാസത്തിലെ അവസാന ദിനങ്ങളിലെ ബാങ്കുകളുടെ പ്രവർത്തി ദിനങ്ങളെ സംബന്ധിച്ച സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റ്.
മാർച്ച് 27 മുതൽ ഏപ്രിൽ നാലുവരെ രണ്ടുദിവസമേ ബാങ്കുകൾ പ്രവർത്തിക്കുകയുള്ളൂ എന്നാണ് വ്യാജപ്രചാരണങ്ങൾ. മാർച്ച് മാസം അവസാനത്തോടെ തുടർച്ചയായി ബാങ്കുകൾ അവധിയായിരിക്കില്ല. 

ബാങ്കിങ് ഇടപാടുകൾ മാർച്ച് അവസാനത്തെ മൂന്നുദിവസവും തടസ്സമില്ലാതെ നടക്കും. മാർച്ച് 27 നാലാം ശനിയാഴ്ചയായതിനാൽ പതിവുപോലെ ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായറാഴ്ചയും അവധി. 29, 30, 31 തീയതികളിൽ പ്രവർത്തിക്കും. 29-ന് ഹോളി ആയതിനാൽ ബാങ്കുകൾക്ക് അവധിയായിരിക്കില്ല. ഹോളി ആഘോഷിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് അവധി. കേരളത്തിലെ ബാങ്കുകൾക്ക് ഇത് ബാധകമല്ല.

31-ന് ഓൾ ഇന്ത്യാ ബാങ്കിങ് എംപ്ലോയീസ് അസോസിയേഷൻ(എ.ഐ.ബി.ഇ.എ.) ഫെഡറൽ ബാങ്കിൽ മാത്രം പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത് ആ ബാങ്കിന്റെയും ദൈനംദിന പ്രവർത്തനത്തെ ബാധിക്കില്ല. മറ്റ് സംഘടനകൾ പണിമുടക്കിലില്ല. ബാങ്കുകളുടെ വാർഷിക കണക്കെടുപ്പിന്റെ അവധി ഏപ്രിൽ ഒന്നിന് മാത്രമാണ്. രണ്ടിന് ദുഃഖവെള്ളിയാഴ്ച അവധിയാണ്. ഏപ്രിൽ മൂന്ന് ശനിയാഴ്ച ബാങ്ക് പ്രവർത്തിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com