സ്റ്റാർറി ടൈം-ലാപ്‌സ്, ടിൽറ്റ്-ഷിഫ്റ്റ് ടൈം-ലാപ്സ്; ക്യാമറയിൽ നിറയെ പുതുമകളുമായി റിയൽമി 8 പ്രോ, ഇന്ത്യയിൽ ആദ്യം 

108 എംപി സെൻസർ ആണ് മോഡലിന്റെ പ്രധാന സവിശേഷതകളിലൊന്ന്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ന്യൂഡൽഹി: ഇന്ത്യൻ ഓൺലൈൻ സ്മാർട്ട്‌ഫോൺ വിപണിയിൽ കഴിഞ്ഞവർഷം മൂന്നാം സ്ഥാനം നേടിയെടുത്ത റിയൽമി എതിരാളികൾക്ക് കടുത്ത മത്സരം നൽകി പുത്തൻ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മിഡ് റേഞ്ച് വിഭാ​ഗത്തിൽ റിയൽമി 8 പ്രോ വിപണിയിലെത്തിക്കുകയാണ് കമ്പനി. 108 എംപി സെൻസർ ആണ് മോഡലിന്റെ പ്രധാന സവിശേഷതകളിലൊന്ന്. 

നീല, കറുപ്പ്, മഞ്ഞ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് റിയൽമി 8 പ്രോ എത്തുക. ക്യാമറ മൊഡ്യൂളിന് ചുറ്റുമായി നൽകിയിരിക്കുന്ന ഫ്ലൂറസെന്റ് മെറ്റീരിയലും “ഡെയർ ടു ലീപ്” എന്ന എഴുത്തും ഡിസൈനിന്റെ ഭാ​ഗമാണ്. ഡെയർ ടു ലീപ് അക്ഷരങ്ങൾ പ്രകാശത്തെ ആഗിരണം ചെയ്യുകയും പിന്നീട് ഇരുട്ടിൽ സ്വയം തിളങ്ങുകയും ചെയ്യും.

ലോകത്തിലെ ആദ്യത്തെ ‘സ്റ്റാർറി ടൈം-ലാപ്‌സ്’ വീഡിയോ വാ​ഗ്ദാനം ചെയ്താണ് കമ്പനി ഈ പുതിയ മോഡൽ അവതരിപ്പിക്കുന്നത്. സ്റ്റാർ‌റി മോഡിൽ‌ ഷൂട്ട് ചെയ്യുമ്പോൾ നാല് മിനിറ്റോളം ഓരോ 15 സെക്കന്റിലും 16 ഫോട്ടോകൾ‌ എടുക്കുന്നു. ഒടുവിൽ അവയെ ഒരു അന്തിമ ചിത്രമായി സംയോജിപ്പിക്കും. പ്രൊഫഷണൽ ക്യാമറയോ വിഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറോ ഇല്ലാതെ സ്റ്റാർറി ടൈം-ലാപ്സ് വീഡിയോ ഷൂട്ട് ചെയ്യാൻ ഇതുവഴി സാധിക്കുമെന്ന് ഇവർ അവകാശപ്പെടുന്നു. ലോകത്തിലെ ആദ്യത്തെ ‘ടിൽറ്റ്-ഷിഫ്റ്റ് ടൈം-ലാപ്സ്’ സവിശേഷതയും ഫോൺ വാഗ്ദാനം ചെയ്യുന്നു. ടിൽറ്റ്-ഷിഫ്റ്റ് മോഡ് 10x പ്ലേബാക്ക് ഉപയോഗിച്ച് ടൈം-ലാപ്സ് വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയും. 

6.4 ഇഞ്ച് റിയൽമി 8 പ്രോയ്ക്ക് 6 ജിബി + 128 ജിബി, 8 ജിബി + 128 ജിബി എന്നിങ്ങനെ രണ്ട് മെമ്മറി വേരിയന്റുകളുണ്ട്. 17,999 രൂപ, 19,999 രൂപ എന്നിങ്ങനെയാണ് വില. രണ്ട് സിം കാർഡുകൾക്കും ഒരു എസ്ഡി കാർഡിനുമായി (256 ജിബി വരെ) മൂന്ന് കാർഡ് സ്ലോട്ടുകൾ ഫോണിലുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com