പാചകവാതക വില നാളെ മുതൽ കുറയും
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2021 09:09 PM |
Last Updated: 31st March 2021 09:09 PM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ നാളെ മുതൽ നേരിയ കുറവ്. സിലിണ്ടറൊന്നിന് 10 രൂപയാണ് കുറയുന്നത്. പുതിയ വില ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരുമെന്നാണ് പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്. ഇതോടെ 819 ആയിരുന്ന ഗ്യാസ് വില 809ലേക്ക് എത്തും.
ജനുവരിയിൽ 694 രൂപയായിരുന്നു സിലിണ്ടറിൻറെ വില. ഫെബ്രുവരിയിൽ ഇത് 719 രൂപയാക്കി വർധിപ്പിച്ചു. ഫെബ്രുവരി 15ന് ഇത് 769 രൂപയും 25ന് 794 രൂപയാക്കിയും കൂട്ടി. മാർച്ചിൽ 819 രൂപയായും എണ്ണ കമ്പനികൾ വില കൂട്ടി. പെട്രോൾ-ഡീസൽ വിലയിൽ ഉണ്ടായ നേരിയ കുറവിന് പിന്നാലെയാണ് പാചകവാതക വിലയിലും കുറവ് വരുത്തിയിരിക്കുന്നത്.