വേഗത്തില്‍ അപേക്ഷിക്കാം, ആധാറിലെ ഫോണ്‍ നമ്പറും മേല്‍വിലാസവും ഉടനടി പുതുക്കാം; പുതിയ സംവിധാനവുമായി യുഐഡിഎഐ 

ആധാറിന് അപേക്ഷിക്കുന്നതും അപ്‌ഡേറ്റ് ചെയ്യുന്നതും കൂടുതല്‍ സുഗമമാക്കാന്‍ യുഐഡിഎഐ പുതിയ പദ്ധതിക്ക് രൂപം നല്‍കി
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡല്‍ഹി: ആധാറിന് അപേക്ഷിക്കുന്നതും അപ്‌ഡേറ്റ് ചെയ്യുന്നതും കൂടുതല്‍ സുഗമമാക്കാന്‍ യുഐഡിഎഐ പുതിയ പദ്ധതിക്ക് രൂപം നല്‍കി. രാജ്യത്തെ 122 നഗരങ്ങളില്‍ 166 കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് യുഐഡിഎഐ തീരുമാനിച്ചത്.

നഗരങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ വരുന്നതോടെ ആധാറിന് അപേക്ഷിക്കുന്നതും പരിഷ്‌കരിക്കുന്നതും കൂടുതല്‍ എളുപ്പമാവുമെന്ന് യുഐഡിഎഐ പറയുന്നു. ഇതിനായി മൂന്ന് തരത്തിലുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് യുഐഡിഎഐ ആലോചിക്കുന്നത്. പ്രതിദിനം  ആധാറിന് വേണ്ടിയുള്ള അപേക്ഷകളും പുതുക്കുന്നതിനുള്ള അപേക്ഷകളും ആയിരം വീതം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന മോഡല്‍ ആധാര്‍ സേവാകേന്ദ്രങ്ങളാണ് ആദ്യ വിഭാഗം. 500 അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന മോഡല്‍ ബി കേന്ദ്രങ്ങളാണ് രണ്ടാമത്തെ വിഭാഗം. ഒരു ദിവസം 250 അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമാണ്. 

നിലവില്‍ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയുടെ നിയന്ത്രണത്തിലുള്ള 52,000 എന്റോള്‍മെന്റ് സെന്ററുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. എല്ലാ ദിവസവും ഇവ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ 166 ആധാര്‍ സേവാകേന്ദ്രങ്ങളില്‍ 55 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചതായി യുഐഡിഎഐ അറിയിച്ചു. 

നിലവില്‍ രാജ്യത്ത് 130 കോടി ആധാര്‍ കാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ട്. ആധാര്‍ സേവാകേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ടോക്കണ്‍ നല്‍കിയാണ് അപേക്ഷയുടെ ഓരോ ഘട്ടവും പൂര്‍ത്തിയാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com