വിദ്യാഭ്യാസ വായ്പ വേണോ?, കുറഞ്ഞ പലിശനിരക്ക് ഈടാക്കുന്ന ബാങ്കുകളുടെ പട്ടിക; വിശദാംശങ്ങള്‍

കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കള്‍. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാണ് രക്ഷിതാക്കള്‍. മികച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം ലഭിക്കാന്‍ പണവും മാതാപിതാക്കള്‍ നോക്കാറില്ല. വിദ്യാഭ്യാസ വായ്പയെടുത്തും പഠനം ഉറപ്പാക്കുന്നവരാണ് മാതാപിതാക്കള്‍. വിവിധ ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നുണ്ട്. ഇതില്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുന്ന ബാങ്കുകളുടെ പട്ടിക ചുവടെ: ( ഓണ്‍ലൈന്‍ ഡേറ്റയെ അടിസ്ഥാനമാക്കി)


സെന്‍ട്രല്‍ ബാങ്ക്

പ്രമുഖ പൊതുമേഖല ബാങ്കായ സെന്‍ട്രല്‍ ബാങ്ക് വിദ്യാഭ്യാസ വായ്പയ്ക്ക് 6.95 ശതമാനം പലിശയാണ് ഈടാക്കുന്നത്. ഏഴു വര്‍ഷം കാലാവധിയില്‍ 20 ലക്ഷം രൂപ വായ്പയെടുത്താല്‍ 30,136 രൂപയാണ് മാസംതോറും തിരിച്ചടവ് വരിക.

പഞ്ചാബ് നാഷണല്‍ ബാങ്ക്

വിദ്യാഭ്യാസ വായ്പയ്ക്ക് കുറഞ്ഞ പലിശനിരക്ക് ഈടാക്കുന്ന രണ്ടാമത്തെ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. 7.45 ശതമാനമാണ് പലിശ. ഏഴുവര്‍ഷം കാലാവധിയില്‍ 20 ലക്ഷം രൂപയാണ് വായ്പയെടുക്കുന്നതെങ്കില്‍ 30,627 രൂപ വരും മാസംതോറുമുള്ള തിരിച്ചടവ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

7.5 ശതമാനമാണ് പലിശ. ഏഴുവര്‍ഷം കാലാവധിയില്‍ 20 ലക്ഷം രൂപയാണ് വായ്പയെടുക്കുന്നതെങ്കില്‍ 30,677 രൂപയാണ് ഇഎംഐ ആയി വരിക. മറ്റു രണ്ടു പൊതുമേഖ  ബാങ്കുകളായ യൂണിയന്‍ ബാങ്കും ഐഡിബിഐ ബാങ്കും സമാനമായ പലിശനിരക്കാണ് ഈടാക്കുന്നത്.

ഇന്ത്യന്‍ ബാങ്ക്

വിദ്യാഭ്യാസ വായ്പയ്ക്ക് 7.9 ശതമാനമാണ് പലിശ. നേരത്തെ പറഞ്ഞത് പോലെ ഏഴു വര്‍ഷം കാലാവധിയില്‍ 20 ലക്ഷം രൂപയാണ് വായ്പയെടുക്കുന്നതെങ്കില്‍ 31,073 രൂപയാണ് മാസംതോറുമുള്ള തിരിച്ചടവായി വരിക.

ബാങ്ക് ഓഫ് ബറോഡ

7.9 ശതമാനമാണ് പലിശ.  ഏഴു വര്‍ഷം കാലാവധിയില്‍ 20 ലക്ഷം രൂപയാണ് വായ്പയെടുക്കുന്നതെങ്കില്‍ 31,073 രൂപയാണ് ഇഎംഐ ആയി വരിക.

ബാങ്ക് ഓഫ് ഇന്ത്യ

വിദ്യാഭ്യാസ വായ്പയ്ക്ക് 8.25 ശതമാനമാണ് പലിശനിരക്ക്. നേരത്തെ പറഞ്ഞതുപോലെ വായ്പ തിരിച്ചടവ് കണക്കുകൂട്ടിയാല്‍ മാസംതോറും 31,422 രൂപയാണ് ഇഎംഐ ആയി വരിക.

കാനറ ബാങ്ക്

8.3 ശതമാനമാണ് പലിശ. ഏഴു വര്‍ഷം കാലാവധിയില്‍ 20 ലക്ഷം രൂപയാണ് വായ്പയെടുക്കുന്നതെങ്കില്‍ 31,472 രൂപയാണ് മാസംതോറുമുള്ള തിരിച്ചടവ് ആയി വരിക.


ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

ഏഴുവര്‍ഷം കാലാവധിയില്‍ 20 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയായി എടുക്കുന്ന വിദ്യാര്‍ഥിക്ക് മാസംതോറും 31,824 രൂപ തിരിച്ചടവിനായി വേണ്ടി വരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com