ദീപാവലി 'സമ്മാനം'; ഫൈവ് ജി സേവനം പ്രഖ്യാപിച്ച് ജിയോ 

ദീപാവലിയോടനുബന്ധിച്ച് ഫൈവ് ജി സേവനം അവതരിപ്പിക്കുമെന്ന് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ
ജിയോയുടെ ഫൈവ് ജി സേവനം മുകേഷ് അംബാനി പ്രഖ്യാപിക്കുമ്പോള്‍, എഎന്‍ഐ
ജിയോയുടെ ഫൈവ് ജി സേവനം മുകേഷ് അംബാനി പ്രഖ്യാപിക്കുമ്പോള്‍, എഎന്‍ഐ

ന്യൂഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച് ഫൈവ് ജി സേവനം അവതരിപ്പിക്കുമെന്ന് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. ഡല്‍ഹി, മെട്രോ, ചെന്നൈ, കൊല്‍ക്കത്ത എന്നി മെട്രോ സിറ്റികള്‍ ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ അവതരിപ്പിക്കുക. 2023 ഡിസംബറോടെ രാജ്യമൊട്ടാകെ ഫൈവ് ജി സേവനം ലഭ്യമാക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് സിഎംഡി മുകേഷ് അംബാനി അറിയിച്ചു.

ഡേറ്റ കൊണ്ട് കരുത്താര്‍ജിച്ച രാജ്യമാക്കി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചൈന, അമേരിക്ക എന്നി വമ്പന്‍ ശക്തികളേക്കാള്‍ മുന്‍പെ തന്നെ ഈ നേട്ടം കൈവരിക്കുകയാണ് ലക്ഷ്യം. എല്ലാവരെയും കണക്ട് ചെയ്യുന്നവിധം ഫൈവ് ജി സേവനം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. ഗുണന്മേയുള്ള സേവനം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നതെന്നും ഫൈവ് ജി സേവനത്തിന്റെ പ്രഖ്യാപനത്തിനിടെ മുകേഷ് അംബാനി പറഞ്ഞു. 

രാജ്യമൊട്ടാകെ ഫൈവ് ജി നെറ്റ് വര്‍ക്ക് ലഭ്യമാക്കുന്നതിനായി രണ്ടുലക്ഷം കോടി രൂപയാണ് നിക്ഷേപിക്കുക. സ്റ്റാന്‍എലോണ്‍ ഫൈവ് ജി എന്ന പേരിലാണ് പുതിയ പതിപ്പ് ഇറക്കുക എന്ന് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com