സ്വര്‍ണ വില ഉയരുമ്പോള്‍ 'കണ്ണഞ്ചിപ്പിക്കുന്ന' നേട്ടം; ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ വീണ്ടും അവസരം

സ്വര്‍ണ നിക്ഷേപ മാര്‍ഗമായ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയുടെ മൂന്നാം സീരിസില്‍ നിക്ഷേപിക്കാന്‍ അവസരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സ്വര്‍ണ നിക്ഷേപ മാര്‍ഗമായ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയുടെ മൂന്നാം സീരിസില്‍ നിക്ഷേപിക്കാന്‍ അവസരം.  ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ നിക്ഷേപിക്കാം. ഡിസംബര്‍ 27നാണ് ബോണ്ട് ഇഷ്യു ചെയ്യുക.

ഗ്രാമിന് 5409 രൂപയാണ് ബോണ്ടിന്റെ നാമമാത്ര മൂല്യമായി നിശ്ചയിച്ചിരിക്കുന്നത്.  ബോണ്ട് വില്‍പന ആരംഭിക്കുന്നതിനു തൊട്ടുമുന്‍പുള്ള 3 പ്രവൃത്തി ദിവസങ്ങളിലെ, 999 പരിശുദ്ധ സ്വര്‍ണത്തിന്റെ ശരാശരി ക്ലോസിങ് വില അടിസ്ഥാനമാക്കിയാണ് നിരക്ക്.കടപ്പത്രം പോലെ സ്വര്‍ണം വാങ്ങാവുന്ന പദ്ധതിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്. 

ഇതില്‍ സ്വര്‍ണത്തിന്റെ മൂല്യമുള്ള സര്‍ട്ടിഫിക്കറ്റുകളാണു ലഭിക്കുക. ഒരു ഗ്രാമിന് തുല്യമായ തുകയുടെ യൂണിറ്റുകളായാണ് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത്.ബാങ്കുകള്‍, പോസ്റ്റ് ഓഫിസുകള്‍, സ്‌റ്റോക് ഹോള്‍ഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവ വഴി വാങ്ങാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വെബ്‌സൈറ്റ്, ഓണ്‍ലൈന്‍ ബാങ്കിങ് എന്നിവ വഴി അപേക്ഷിക്കാം.

8 വര്‍ഷമാണ് കാലാവധി. 5 വര്‍ഷം പൂര്‍ത്തിയായാല്‍ ആവശ്യമെങ്കില്‍ പിന്‍വലിക്കാം. കാലാവധിയെത്തുമ്പോഴുള്ള സ്വര്‍ണത്തിന്റെ വിപണി വില ലഭിക്കും. പ്രതിവര്‍ഷം 2.50 ശതമാനമാണ് പലിശ നിരക്ക്. പലിശയ്ക്കു നികുതി ബാധകമാണ്.

2017ല്‍ ഇറക്കിയ ഗോള്‍ഡ് ബോണ്ട് അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയായ  2890 രൂപയ്ക്ക് തുല്യമായ യൂണിറ്റുകളായാണ് അവതരിപ്പിച്ചത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5409 രൂപയായി ഉയര്‍ന്നു. ഇന്ന് കടപ്പത്രം വില്‍ക്കുകയാണെങ്കില്‍ ഏകദേശം 90 ശതമാനത്തിന്റെ നേട്ടമാണ് നിക്ഷേപകന് ലഭിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com