ആപ്പില്‍ ഒന്ന് 'വിരലോടിക്കുക', വീട്ടില്‍ ടെക്‌നീഷ്യന്‍ റെഡി; വില്‍പ്പനാനന്തര സേവനവുമായി ഫ്‌ളിപ്പ്കാര്‍ട്ട് 

പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട് വില്‍പ്പനാനന്തര സേവനം ആരംഭിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട് വില്‍പ്പനാനന്തര സേവനം ആരംഭിച്ചു. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഉപ കമ്പനിയായ ജീവ്‌സ് വഴിയാണ് ഉപഭോക്താക്കള്‍ക്ക് സേവനം എത്തിക്കുക.

ഫ്‌ളിപ്പ്കാര്‍ട്ട് ആപ്പിലാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ട് വഴി ഗൃഹോപകരണങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് വില്‍പ്പനാനന്തര സേവനം ലഭിക്കുക. ഫ്‌ളിപ്പ്കാര്‍ട്ട് ആപ്പില്‍ ഇതിനായി പ്രത്യേക കാറ്റഗറി തന്നെ ഒരുക്കിയിട്ടുണ്ട്. റിപ്പയര്‍ ആന്റ് മോര്‍ എന്ന ഫീച്ചറില്‍ കയറി വേണം സേവനം ആവശ്യപ്പെടാന്‍ എന്ന് കമ്പനി വ്യക്തമാക്കി.

പരിശീലനം ലഭിച്ച വിദഗധരാണ് വില്‍പ്പനാന്തര സേവനത്തിനായി ഉപഭോക്താക്കളെ സമീപിക്കുന്നത് , അതിനാല്‍ മെച്ചപ്പെട്ട സേവനം ലഭിക്കുമെന്ന് ജീവ്‌സ് സിഇഒ നിപുണ്‍ ശര്‍മ്മ പറഞ്ഞു. ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി വൈവിധ്യവത്കരണത്തിലേക്ക് കടന്നിരിക്കുകയാണ് ഫ്‌ളിപ്പ്കാര്‍ട്ട്. കഴിഞ്ഞവര്‍ഷമാണ് ട്രാവല്‍ ബുക്കിങ് പോര്‍ട്ടല്‍ ആയ ക്ലിയര്‍ട്രിപ്പ് ഫ്‌ളിപ്പ്കാര്‍ട്ട് ഏറ്റെടുത്തത്. നിലവില്‍ 45 കോടി ഉപഭോക്താക്കളാണ് ഫ്‌ളിപ്പുകാര്‍ട്ടിന് ഉള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com