എല്‍ഐസി, ഫയല്‍ ചിത്രം
എല്‍ഐസി, ഫയല്‍ ചിത്രം

മകളുടെ ഭാവി സുരക്ഷിതമാക്കണോ?, മാസംതോറും 3900 രൂപ അടയ്ക്കൂ; 27 ലക്ഷം സമ്പാദിക്കാം, പ്ലാന്‍ അറിയാം

കുറഞ്ഞത് മൂന്ന് വര്‍ഷം നിക്ഷേപിച്ചാല്‍ മതിയെന്നതാണ് പ്ലാനിന്റെ പ്രത്യേകത

ന്യൂഡല്‍ഹി: മകളുടെ ഭാവി സുരക്ഷിതമാക്കാന്‍ പണം സ്വരുക്കൂട്ടി വെയ്ക്കുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. മകളുടെ കല്യാണം ഉള്‍പ്പെടെ ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാതാപിതാക്കള്‍ക്കായി പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനി എല്‍ഐസി അവതരിപ്പിച്ച പ്ലാനാണ് കന്യാദാന്‍ പോളിസി.

കുറഞ്ഞത് മൂന്ന് വര്‍ഷം നിക്ഷേപിച്ചാല്‍ മതിയെന്നതാണ് പ്ലാനിന്റെ പ്രത്യേകത. കാലാവധി തീരുമ്പോള്‍ മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കുന്നതാണ് പ്ലാന്‍. വര്‍ഷം 50,000 രൂപ വീതം മൂന്ന് വര്‍ഷം നിക്ഷേപിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കുമെന്നാണ് പ്ലാന്‍ പറയുന്നത്.

കുറഞ്ഞത് 30 വയസ് ആയവര്‍ക്കാണ് പ്ലാനില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. മകളുടെ പേരില്‍ നിക്ഷേപിക്കുമ്പോള്‍ മകള്‍ക്ക് കുറഞ്ഞത് ഒരു വയസെങ്കിലും പൂര്‍ത്തിയായിരിക്കണം. 

13 വര്‍ഷമാണ് കുറഞ്ഞ കാലാവധി. 30 വര്‍ഷമാണ് പരമാവധി കാലാവധിയായി പ്ലാനില്‍ നിശ്ചയിച്ചിരിക്കുന്നത്. ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിച്ചാല്‍ പ്ലാനില്‍ ചേരാവുന്നതാണ്.

മാസംതോറും 3901 രൂപ വീതം അടച്ചാല്‍ 22 വര്‍ഷം കഴിയുമ്പോള്‍ നിക്ഷേപം പത്തുലക്ഷം രൂപമായി മാറും. 25 വര്‍ഷം കഴിഞ്ഞ് പണം പിന്‍വലിക്കുമ്പോള്‍ പലിശ സഹിതം 26.75 ലക്ഷം രൂപ ലഭിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com