ആപ്പ്‌ലോക്ക്, ബ്യൂട്ടി കാമറ, മ്യൂസിക് പ്ലെയര്‍; നിരോധിച്ച ചൈനീസ് ആപ്പുകളുടെ പട്ടിക

ആപ്പ്‌ലോക്ക്, ബ്യൂട്ടി കാമറ, മ്യൂസിക് പ്ലെയര്‍ ഉള്‍പ്പെടെയുള്ള ആപ്പുകളാണ് നിരോധന പട്ടികയില്‍ ഉള്ളത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സ്വകാര്യതാ ലംഘനവും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 54 ചൈനീസ് ആപ്പുകളുടെ പട്ടിക പുറത്ത്. ആപ്പ്‌ലോക്ക്, ബ്യൂട്ടി കാമറ, മ്യൂസിക് പ്ലെയര്‍ ഉള്‍പ്പെടെയുള്ള ആപ്പുകളാണ് നിരോധന പട്ടികയില്‍ ഉള്ളത്. 

ജനപ്രിയ ഷോര്‍ട്ട് വിഡിയോ പ്ലാറ്റ്‌ഫോം ആയ ടിക് ടോക് ഉള്‍പ്പെടെ നിരവധി ചൈനീസ് ആപ്പുകള്‍ 2020ല്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതില്‍ പലതും പുതിയ പേരുകളില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ പശ്ചാത്തലത്തിലാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പുതിയ നടപടി.

ഇന്ത്യക്കാരുടെ സ്വകാര്യതാ വിവരങ്ങള്‍ ഈ ആപ്പുകള്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു കൈമാറുന്നുണ്ടെന്നാണ് സര്‍്ക്കാര്‍ വിലയിരുത്തുന്നത്. ഈ ആപ്പുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കരുതെന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ ഉള്‍പ്പെടെയുള്ള ആപ് സ്‌റ്റോറുകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇന്‍ഫൊര്‍മഷന്‍ ടെക്‌നോളജി ആക്ടിലെ 69 എ വകുപ്പ് അനുസരിച്ചാണ് നടപടി.

2020 ജൂണ്‍ മുതല്‍ 224 ചൈനീസ് ആപ്പുകള്‍ക്കാണ് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ടിക് ടോക്, ഷെയര്‍ ഇറ്റ്, വി ചാറ്റ്, ഹലോ, ലൈക്കീ, യുസി ന്യൂസ്, ബിഗോ ലൈവ്, യുസി ബ്രൗസര്‍, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍, എംഐ കമ്യൂണിറ്റി തുടങ്ങിയ ജനപ്രിയ ആപ്പുകള്‍ ഉള്‍പ്പെടെയാണ് വിലക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com