ഇനി ശാഖയില്‍ പോകേണ്ടതില്ല!, ഫോണ്‍ വഴി ബാങ്കിങ് സേവനവുമായി എസ്ബിഐ; അറിയേണ്ടതെല്ലാം 

ഇടപാടുകാരുടെ സേവനത്തിന് രണ്ടു ടോള്‍ ഫ്രീ നമ്പറുകളാണ് എസ്ബിഐ പുതുതായി അവതരിപ്പിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ശാഖയില്‍ പോകാതെ തന്നെ ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നവിധം സാങ്കേതികവിദ്യ വികസിച്ചിരിക്കുകയാണ്. എങ്കിലും ഇടപാടിന് ബാങ്കില്‍ പോയാല്‍ മാത്രമേ ആശ്വാസമാകൂ എന്ന് ചിന്തിക്കുന്നവരും നിരവധിയാണ്. ഇപ്പോള്‍ ശാഖയില്‍ പോകാതെ തന്നെ ഇടപാട് നടത്താന്‍ പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ.

ഇടപാടുകാരുടെ സേവനത്തിന് രണ്ടു ടോള്‍ ഫ്രീ നമ്പറുകളാണ് എസ്ബിഐ പുതുതായി അവതരിപ്പിച്ചത്. 24 മണിക്കൂറും വിളിക്കാവുന്ന വിധമാണ് സേവനം. ഞായറാഴ്ചകളിലും മറ്റു അവധി ദിവസങ്ങളിലും സേവനം ലഭ്യമാണെന്ന് എസ്ബിഐ അറിയിച്ചു.

1800 1234, 1800 2100 എന്നി നമ്പറുകളാണ് ടോള്‍ ഫ്രീ നമ്പറുകള്‍. ഈ നമ്പറുകളിലേക്ക് വിളിച്ച് ഏതു സേവനവും ആവശ്യപ്പെടാവുന്നതാണെന്ന് എസ്ബിഐ അറിയിച്ചു.  കാര്‍ഡ് ബ്ലോക്കിംഗ്, പുതിയ കാര്‍ഡിന് അപേക്ഷിക്കല്‍,  അക്കൗണ്ട് ബാലന്‍സ് പരിശോധിക്കല്‍ തുടങ്ങി ബാങ്കിന്റെ വിവിധ സേവനങ്ങള്‍ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ലഭ്യമാക്കാമെന്നും എസ്ബിഐ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com