ചൈനീസ് കമ്പനികള്‍ക്കു തിരിച്ചടി; 5ജിയില്‍ വിശ്വാസ്യതയുള്ളവര്‍ മതിയെന്ന് കേന്ദ്രം, മാര്‍ഗനിര്‍ദേശം

ചൈനീസ് കമ്പനികളായ വാവേ, സെഡ്ടിഇ എന്നിവരെ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി ടെലികോം സേവനം ലഭ്യമാക്കുന്നതിനു വേണ്ട ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ കമ്പനികള്‍ക്കു മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. നെറ്റ്‌വര്‍ക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ 'വിശ്വാസ്യതയുള്ള ഉറവിടങ്ങളെ'  മാത്രം ആശ്രയിക്കാന്‍ സര്‍ക്കാര്‍ കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി. ചൈനീസ് കമ്പനികളെ ഒഴിവാക്കുന്നതിനുള്ള നിര്‍ദേശമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അഞ്ചാം തലമുറ ടെലികോം സേവനങ്ങള്‍ നല്‍കുന്നതില്‍ മുന്‍നിരയിലുള്ള ചൈനീസ് കമ്പനികളായ വാവേയ്‌, സെഡ്ടിഇ എന്നിവരെ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്നാണ് സൂചന. വിശ്വാസ്യതയില്ലെന്നു വിലയിരുത്തപ്പെട്ട കമ്പനികളില്‍നിന്ന് ഉപകരണങ്ങള്‍ വാങ്ങുന്നത് ലൈസന്‍സ് വ്യവസ്ഥകള്‍ക്കു വിരുദ്ധമാണെന്ന് ടെലികോം മന്ത്രാലയം കമ്പനികള്‍ക്കു നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

നിലവിലെ ഉപകരണങ്ങള്‍ മെയ്ന്റന്‍സ് ചെയ്യുന്നതിനുള്ള വാര്‍ഷിക കരാറിനെ പുതിയ മാര്‍ഗനിര്‍ദേശം ബാധിക്കില്ലെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ടെലികോം ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ പ്രതിരോധ, ദേശസുരക്ഷാ മാനദണ്ഡങ്ങള്‍ ബാധകമാണെന്ന് കഴിഞ്ഞ വര്‍ഷം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. 

വാവേയുടെ ഉപകരണങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി യുഎസ്, യുകെ, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ വിലക്കിയിട്ടുണ്ട്. വാവേ ചൈനീസ് സര്‍ക്കാരിനു വേണ്ടി ചാരവൃത്തി നടത്തുകയാണെന്ന ആക്ഷേപം കാനഡ മുന്നോട്ടുവച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com