വലിയ തുകയുടെ ഇടപാട് നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്!;  ശ്രദ്ധിച്ചില്ലെങ്കില്‍ 100 ശതമാനം വരെ പിഴ, അറിയേണ്ടതെല്ലാം 

കള്ളപ്പണമിടപാട് തടയുന്നതിന് കൊണ്ടുവന്ന പുതിയ ഭേദഗതി കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി ആദായനികുതി വകുപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കള്ളപ്പണമിടപാട് തടയുന്നതിന് കൊണ്ടുവന്ന പുതിയ ഭേദഗതി കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി ആദായനികുതി വകുപ്പ്. പ്രതിവര്‍ഷം 20 ലക്ഷം രൂപയിലധികം നിക്ഷേപിക്കുകയോ സ്വീകരിക്കുകയോ ചെയ്താല്‍ പാന്‍ കാര്‍ഡ്, ആധാര്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ആദായനികുതി വകുപ്പിന്റെ പുതിയ ചട്ടത്തില്‍ പറയുന്നു.

നിയമവിരുദ്ധ നടപടി സ്വീകരിച്ചാല്‍ നിക്ഷേപിക്കുന്നതോ സ്വീകരിക്കുന്നതോ ആയ തുകയുടെ 100 ശതമാനം വരെ പിഴ ചുമത്തുമെന്ന് ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നു.  പ്രതിദിനം 50,000 രൂപയിലധികം  നടത്തുന്ന ഇടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഒരു വര്‍ഷത്തേയ്ക്ക് പരിധി നിശ്ചയിച്ചിരുന്നില്ല.  ഇതിലാണ് അടുത്തിടെ പുതിയ ഭേദഗതി കൊണ്ടുവന്നത്.

പുതിയ വ്യവസ്ഥ അനുസരിച്ച് ഒരു വര്‍ഷം വലിയ തുക പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യുന്നവര്‍ പാന്‍, ആധാര്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം. വിവിധ ബാങ്കുകള്‍ വഴിയാണ് ഇടപാട് നടത്തുന്നതെങ്കിലും ഇത് ബാധകമാണ്. മെയ് പത്തിനാണ് ഇതുസംബന്ധിച്ച് ആദായനികുതി വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത് കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ആദായനികുതി വകുപ്പ്.

പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍, പ്രതിദിനം 50,000ലധികമോ പ്രതിവര്‍ഷം 20ലക്ഷത്തിലധികമോ രൂപയുടെ ഇടപാട് നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇടപാടിന് കുറഞ്ഞത് ഏഴുദിവസം മുന്‍പെങ്കിലും പാനിന് അപേക്ഷിച്ചിരിക്കണമെന്നും വ്യവസ്ഥയില്‍ പറയുന്നു. കള്ളപ്പണമിടപാട് തടയുന്നതിന് പ്രതിദിനം രണ്ടുലക്ഷം രൂപയിലധികം പണമായി സ്വീകരിക്കുന്നതും സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

മകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com