പാന്‍ കാര്‍ഡ് പുതുക്കല്‍: ഈ തട്ടിപ്പില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനും ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്
എച്ച്ഡിഎഫ്‌സി ബാങ്ക്, ഫയല്‍/ റോയിട്ടേഴ്‌സ്‌
എച്ച്ഡിഎഫ്‌സി ബാങ്ക്, ഫയല്‍/ റോയിട്ടേഴ്‌സ്‌

സാമ്പത്തിക ഇടപാടുകള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി പാന്‍ കാര്‍ഡ് മാറി കഴിഞ്ഞു. ഇടപാടുകള്‍ നടത്തുന്നതിന് മുന്‍പ് അധികൃതര്‍ ആദ്യം ചോദിക്കുന്നത് പാന്‍ കാര്‍ഡ് വിവരങ്ങളാണ്. പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനും ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. 

പാന്‍ കാര്‍ഡിന്റെ ആവശ്യകത വര്‍ധിക്കുകയും സാങ്കേതികവിദ്യ വളരുകയും ചെയ്തതോടെ, തട്ടിപ്പുകളും ഉയര്‍ന്നിട്ടുണ്ട്. പാന്‍ കാര്‍ഡ് പുതുക്കല്‍ എന്നതിന്റെ പേരില്‍ വ്യാജ എസ്എംഎസ് അയച്ച് ആളുകളെ തട്ടിപ്പിന് ഇരയാക്കുന്ന കേസുകളാണ് കൂടുതല്‍. കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. പാന്‍ പുതുക്കല്‍ എന്നതിന്റെ പേരില്‍ വരുന്ന അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ഇടപാടുകാര്‍ക്ക് നല്‍കുന്ന ഉപദേശം.

രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ തേടി ബാങ്ക് എസ്എംഎസ് അയക്കില്ലെന്നും എച്ച്ഡിഎഫ്‌സി ഓര്‍മ്മിപ്പിക്കുന്നു. വ്യക്തിഗത വിവരങ്ങള്‍ തേടി ഒരു ബാങ്കും ഉപഭോക്താക്കളെ വിളിക്കില്ല. ഇ- കെവൈസി പൂര്‍ത്തിയാക്കാത്തതിനാല്‍ ഇടപാടുകാരന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു എന്നും പാന്‍ കാര്‍ഡ് നമ്പര്‍ പുതുക്കണമെന്നും ആവശ്യപ്പെട്ട് എസ്എംഎസ് അയക്കില്ല. അക്കൗണ്ട് തുറക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ പറഞ്ഞുവരുന്ന ലിങ്കുകള്‍ വ്യാജമാണെന്നും അത് തുറന്നാല്‍ തട്ടിപ്പിന് ഇരയാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

186161 എന്ന ഔദ്യോഗിക നമ്പറില്‍ നിന്ന് മാത്രമാണ് എച്ച്ഡിഎഫ്‌സി ബാങ്ക് എസ്എംഎസ് അയക്കുകയുള്ളൂ. ഇതില്‍ നല്‍കിയിരിക്കുന്ന ലിങ്ക് എച്ച്ഡിഎഫ്‌സിബികെ ഡോട്ട് ഐഒ എന്ന ഔദ്യോഗിക ഡൊമെയിനില്‍ നിന്നായിരിക്കുമെന്നും എച്ച്ഡിഎഫ്‌സി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com