റിലയന്‍സില്‍ തലമുറമാറ്റം, ജിയോയുടെ തലപ്പത്ത് നിന്ന് മുകേഷ് അംബാനി രാജിവെച്ചു; ആകാശ് പുതിയ ചെയര്‍മാന്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള ഡിജിറ്റല്‍ കമ്പനിയായ ജിയോയില്‍ തലമുറമാറ്റം
മുകേഷ് അംബാനി, ഫയല്‍ ചിത്രം
മുകേഷ് അംബാനി, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള ഡിജിറ്റല്‍ കമ്പനിയായ ജിയോയില്‍ തലമുറമാറ്റം. മുകേഷ് അംബാനി ജിയോയുടെ തലപ്പത്ത് നിന്ന് രാജിവെച്ചു ഒഴിഞ്ഞു. ജിയോയുടെ ഡയറക്ടര്‍ സ്ഥാനമാണ് മുകേഷ് അംബാനി രാജിവെച്ചത്.

മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാന്‍. നിലവില്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ആകാശ് അംബാനി. 

പങ്കജ് മോഹന്‍ പവാറാണ് കമ്പനിയുടെ പുതിയ എംഡി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് തലമുറമാറ്റത്തിന് അംഗീകാരം നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com