പെട്രോളിന് 112 കടക്കും, ഡീസല്‍ നൂറിലേക്ക്; ഇന്ധനവില നാളെയും കൂടും

പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയും വര്‍ധിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊച്ചി:ജനങ്ങൾക്കുമേൽ അമിതഭാരം ഏൽപ്പിച്ചുകൊണ്ടു രാജ്യത്ത് ഇന്ധന വിലവർധന തുടരുന്നു. രാജ്യത്ത്‌ ഇന്ധനവില നാളെയും കൂടും. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയും വര്‍ധിക്കും. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്112 രൂപ കടക്കും. ഡീസല്‍ ലിറ്ററിന് 99 രൂപ കടക്കും.

ഒരാഴ്ച കൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് വര്‍ധിച്ചത് 6 രൂപ 10 പൈസയാണ്. ഡീസലിന് അഞ്ച് രൂപ 86 പൈസയാണ്.  തുടര്‍ച്ചയായ  ആറാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പുതുക്കിയ വില ബുധനാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും. 

റഷ്യ- യുക്രൈന്‍  യുദ്ധം അവസാനിച്ചാലും അസംസ്‌കൃത എണ്ണവില താഴാന്‍ നാളുകളേറെ വേണ്ടിവരുമെന്നും ഇന്ത്യയില്‍ വിലവര്‍ധന തുടര്‍ന്നേക്കുമെന്നുമാണു റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് അടക്കമുള്ള 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു മൂലം കഴിഞ്ഞ നവംബര്‍ 3 മുതല്‍ മാര്‍ച്ച് 21 വരെ ഇന്ധനവില വര്‍ധന മരവിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എണ്ണക്കമ്പനികള്‍ക്ക് 225 കോടി ഡോളറിന്റെ (ഏകദേശം 17,000 കോടി രൂപ) നഷ്ടമുണ്ടായെന്നാണു വിലയിരുത്തല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com