നൂര്‍ജഹാന്‍ മാങ്ങ
നൂര്‍ജഹാന്‍ മാങ്ങ

ഒരു മാങ്ങയ്ക്ക് 2000 രൂപ, നാലുകിലോ തൂക്കം; മാമ്പഴ പ്രേമികള്‍ക്ക് 'നൂര്‍ജഹാന്‍'

അഫ്ഗാനിസ്ഥാനാണ് നൂര്‍ജഹാന്‍ മാങ്ങയുടെ ജന്മസ്ഥലം

ഭോപ്പാല്‍:  ഒരു മാങ്ങയ്ക്ക് ആയിരത്തില്‍പ്പരം രൂപ. കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ തോന്നാം. രാജ്യത്ത് മധ്യപ്രദേശില്‍ മാത്രം കണ്ടുവരുന്ന നൂര്‍ജഹാന്‍ മാങ്ങയ്ക്കാണ് കണ്ണഞ്ചിപ്പിക്കുന്ന വില.

അഫ്ഗാനിസ്ഥാനാണ് നൂര്‍ജഹാന്‍ മാങ്ങയുടെ ജന്മസ്ഥലം. ഇന്ത്യയില്‍ മധ്യപ്രദേശിലെ ആദിവാസി മേഖലയായ അലിരാജ്പൂര്‍ ജില്ലയിലെ കത്തിവാഡയില്‍ മാത്രമാണ് ചുരുങ്ങിയ നിലയില്‍ നൂര്‍ജഹാന്‍ കൃഷി ചെയ്യുന്നത്. ഈ വര്‍ഷം മൂന്ന് മാവുകളില്‍ നിന്നായി 250 മാങ്ങയാണ് വിളവെടുപ്പിന് പാകമായി നില്‍ക്കുന്നത്. ഒരു മാങ്ങയ്ക്ക് പരമാവധി നാലുകിലോ വരെ തൂക്കം വരും. ലോകത്ത് ഏറ്റവും കൂടുതല്‍ വിലയുള്ള മാങ്ങവിഭാഗങ്ങളില്‍ ഒന്നായ നൂര്‍ജഹാന് ഒരെണ്ണത്തിന് ആയിരം മുതല്‍ രണ്ടായിരം രൂപ വരെയാണ് വില.

ജൂണ്‍ 15 ഓടേ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞവര്‍ഷം ഒരു മാങ്ങയ്ക്ക് 3.80 കിലോ വരെ തൂക്കം ലഭിച്ചിരുന്നു. കാലാവസ്ഥയില്‍ ഉണ്ടായ മാറ്റം കൃഷിയെ ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു. 

കഴിഞ്ഞവര്‍ഷം 500 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിലായിരുന്നു മാങ്ങയുടെ വില്‍പ്പന. ജനുവരി - ഫെബ്രുവരി മാസത്തിലാണ് പൂവിടുന്നത്. ജൂണിലാണ് പതിവായി വിളവെടുപ്പ് നടക്കാറ്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com