പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് നല്‍കേണ്ടത് 1010 രൂപ

ഗാർഹിക പാചക ഗ്യാസ് വില സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപ നൽകണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: പാചകവാതക വില വീണ്ടും കൂട്ടി. ഗാർഹിക പാചക ഗ്യാസ് വില സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപ നൽകണം. 

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 7 രൂപ കൂടിയതോടെ 19 ഗ്രാം സിലിണ്ടറിന് 2357.50 രൂപയായി. ഡോളർ വിനിമയത്തിലുണ്ടായ മാറ്റമാണ് വിലവർധനയ്ക്ക് കാരണമായി പറയുന്നത്. കഴിഞ്ഞ 18 മാസത്തിന് ഇടയിൽ 411 രൂപയാണ് പാചകവാതക സിലിണ്ടറിന് കൂടിയത്. 

ഈ വർഷം മാർച്ച് 22ന് 52 രൂപ കൂടി വില എത്തിയത് 966ൽ. പിന്നാലെ ഈ മാസം ഏഴിന് 50 രൂപയും ​ഗാർഹിക ഉപയോ​ഗത്തിനുള്ള പാചകവാതക സിലിണ്ടറിന് കൂടിയിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വില കുതിച്ച് 2000 പിന്നിട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com