കൃഷി, കര്‍ഷക ക്ഷേമ മന്ത്രി കൈലാഷ് ചൗധരിയില്‍ നിന്നും ഫാര്‍മേഴ്‌സ് ഫ്രഷ് സോണിന്റെ സഹസ്ഥാപകനും സിഇഒയുമായ പ്രദീപ് പി എസ് ഏറ്റുവാങ്ങുന്നു
കൃഷി, കര്‍ഷക ക്ഷേമ മന്ത്രി കൈലാഷ് ചൗധരിയില്‍ നിന്നും ഫാര്‍മേഴ്‌സ് ഫ്രഷ് സോണിന്റെ സഹസ്ഥാപകനും സിഇഒയുമായ പ്രദീപ് പി എസ് ഏറ്റുവാങ്ങുന്നു

കേരള സ്റ്റാര്‍ട്ട് അപ്പിന് ഫിക്കി പുരസ്‌കാരം

മലയാളി സ്റ്റാര്‍ട്ടപ്പായ ഫാര്‍മേര്‍സ് ഫ്രഷ് സോണിന് ഫിക്കി അഗ്രി സ്റ്റാര്‍ട്ട് അപ്പ് പുരസ്‌കാരം

കൊച്ചി: മലയാളി സ്റ്റാര്‍ട്ടപ്പായ ഫാര്‍മേര്‍സ് ഫ്രഷ് സോണിന് ഫിക്കി അഗ്രി സ്റ്റാര്‍ട്ട് അപ്പ് പുരസ്‌കാരം. ഫിക്കിയുടെ അഞ്ചാമത് അഗ്രി സ്റ്റാര്‍ട്ട് അപ്പ് അവാര്‍ഡുകളില്‍ 'ദി മോസ്റ്റ് ഇന്നൊവേറ്റീവ് അഗ്രി സ്റ്റാര്‍ട്ട് അപ്പ് പുരസ്‌കാരമാണ് ഫാര്‍മേര്‍സ് ഫ്രഷിനു ലഭിച്ചത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫാര്‍മേഴ്‌സ് ഫ്രഷ് സോണിന്റെ സഹസ്ഥാപകനും സിഇഒയുമായ പ്രദീപ് പി എസിന് കൃഷി, കര്‍ഷക ക്ഷേമ മന്ത്രി കൈലാഷ് ചൗധരി അവാര്‍ഡ് സമ്മാനിച്ചു. 

2018ല്‍ ആളുകള്‍ക്ക് മിതമായ നിരക്കില്‍ മികച്ച ഗുണനിലവാരവുമുള്ള സുരക്ഷിതമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ വാണിജ്യവത്ക്കരിച്ച ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ ഇന്ത്യയിലെ മുന്‍നിര ഫ്രഷ് പ്രൊഡക്റ്റ് ബ്രാന്‍ഡുകളില്‍ ഒന്നാണ്. വിളവെടുപ്പ് കഴിഞ്ഞ് 16 മണിക്കൂറിനുള്ളില്‍ പ്രാദേശിക കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കുകയും ഇടനിലക്കാരെ ഒഴിവാക്കി ആവശ്യ ഉത്പന്നങ്ങള്‍ നേരിട്ട് ശേഖരിക്കുകയും ചെയ്യുന്നു. ഇത് ഉല്‍പ്പന്നങ്ങള്‍ക്ക് ദോഷകരമായ അവശിഷ്ട്ടങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുന്നു. ഇവരുടെ കീഴില്‍ പഴം, പച്ചക്കറികള്‍ മുതല്‍ കട്ട്‌സ്, സാലഡുകള്‍, പാല്‍ തുടങ്ങിയ ഒട്ടേറെ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണുള്ളത്. നിലവില്‍ കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോട്ടയം, കോയമ്പത്തൂര്‍ എന്നീ അഞ്ച് നഗരങ്ങളിലാണ് ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ പ്രവര്‍ത്തിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com