കുതിച്ചുകയറി രൂപ, ഡോളറിനെതിരെ 71 പൈസയുടെ നേട്ടം; സെപ്റ്റംബറിന് ശേഷമുള്ള മികച്ച മുന്നേറ്റം 

ഡോളറിനെതിരെ നില മെച്ചപ്പെടുത്തി രൂപ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഡോളറിനെതിരെ നില മെച്ചപ്പെടുത്തി രൂപ. ഇന്ന് വിനിമയത്തിന്റെ തുടക്കത്തില്‍ 71 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. ഒരു ഡോളറിന് 80 രൂപ 69 എന്ന നിരക്കിലാണ് രൂപയുടെ വിനിമയം തുടങ്ങിയത്. സെപ്റ്റംബറിന് ശേഷം രൂപ കൈവരിച്ച മികച്ച നിലയാണിത്.

ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 20ന് രൂപയുടെ മൂല്യം 83.29 എന്ന നിരക്കിലേക്ക് കൂപ്പുകുത്തിയിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയതാണ് ഡോളര്‍ കരുത്താര്‍ജ്ജിക്കാന്‍ ഇടയാക്കിയത്. ഇതിന് പിന്നാലെ ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം പുറത്തേയ്ക്ക് ഒഴുകാന്‍ തുടങ്ങിയതും രൂപയ്ക്ക് വിനയായി. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രൂപയുടെ മൂല്യം ഉയരുന്നതാണ് ദൃശ്യമായത്.

വ്യാഴാഴ്ച 81 രൂപ 40 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഏഴുപൈസയുടെ നേട്ടമാണ് ഉണ്ടാക്കിയത്. തുടര്‍ന്ന് ഇന്ന് രാവിലെ വിനിമയം തുടങ്ങിയപ്പോഴാണ് വലിയ തോതിലുള്ള മുന്നേറ്റം കാഴ്ച വെച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com