പിഎം കിസാന്‍ പദ്ധതിയുടെ അടുത്ത ഗഡു ഈ മാസം, ഇക്കാര്യം ചെയ്യാത്തവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല; വിശദാംശങ്ങള്‍

കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ അടുത്ത ഗഡു ഈ മാസം വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്
ചിത്രം: പിടിഐ/ഫയല്‍
ചിത്രം: പിടിഐ/ഫയല്‍

ന്യൂഡല്‍ഹി: കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ അടുത്ത ഗഡു ഈ മാസം വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇ- കെവൈസി പൂര്‍ത്തിയാക്കാത്ത കര്‍ഷകര്‍ക്ക് 12-ാമത്തെ ഗഡു ലഭിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 


ഇ-കെവൈസി പൂര്‍ത്തീകരിക്കല്‍:

പിഎം കിസാന്‍ പദ്ധതി ഗുണഭോക്താക്കള്‍ ഇ കെവൈസി പൂര്‍ത്തീകരിക്കുന്നതിന് www.pmkisan.gov.in പോര്‍ട്ടലില്‍ ഫാര്‍മേഴ്‌സ് കോര്‍ണര്‍ മെനുവില്‍ ഇ- കെവൈസി ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ രേഖപ്പെടുത്തുക.

ആധാര്‍ നമ്പറും മൊബൈല്‍ നമ്പറുമാണ് പ്രധാനമായി നല്‍കേണ്ടത്

കര്‍ഷകരുടെ മൊബൈലില്‍ ലഭ്യമാകുന്ന ഒടിപി നല്‍കി ഇകെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാം. ആധാര്‍ നമ്പറില്‍ ലഭ്യമായിട്ടുള്ള മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി ലഭ്യമാക്കുന്നത്.

ഇ കെവൈസി കര്‍ഷകര്‍ക്ക് നേരിട്ട് പിഎം കിസാന്‍ പോര്‍ട്ടല്‍ വഴിയോ, അക്ഷയ/ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍, സമീപത്തുള്ള കൃഷിഭവന്‍ വഴിയോ പൂര്‍ത്തീകരിക്കാവുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് കാര്‍ഷിക വിവര സങ്കേതം ടോള്‍ഫ്രീ നമ്പര്‍ 18004251661, പിഎം കിസാന്‍ സംസ്ഥാന ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ 0471 2964022, 2304022 എന്നിവരുമായോ സമീപത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടുക.

ബാലന്‍സ് അറിയുന്നതിനുള്ള മാര്‍ഗം:

www.pmkisan.gov.in എന്ന വെബ്‌സൈറ്റില്‍ തന്നെ കയറി വേണം ബാലന്‍സ് ചെക്ക് ചെയ്യേണ്ടത്

ഫാര്‍മേഴ്‌സ് കോര്‍ണര്‍ മെനുവില്‍ ബെനഫിഷറി സ്റ്റാറ്റസ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക

തുടര്‍ന്ന് വരുന്ന അപേക്ഷ പരിശോധിച്ച് പേരും പണം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ടോ എന്ന വിവരും പരിശോധിക്കാവുന്നതാണ്

ആധാര്‍ നമ്പറോ അക്കൗണ്ട് നമ്പറോ മൊബൈല്‍ നമ്പറോ നല്‍കി വ്യക്തിഗത വിവരങ്ങള്‍ പരിശോധിക്കാനും സംവിധാനമുണ്ട്‌

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com