മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും സര്‍വകാല താഴ്ചയില്‍. 82.33 ആണ് വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ രൂപയുടെ മൂല്യം. പതിനാറു പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്.
82.19നാണ് രൂപ ഇന്നു വ്യാപാരം തുടങ്ങിയത്. മിനിറ്റുകള്‍ക്കകം തന്നെ മൂല്യം ഇടിയുകയായിരുന്നു.
ഇന്നലെയാണ് രൂപ ഡോളറിനെതിരെ ചരിത്രത്തില്‍ ആദ്യമായി 82നു മുകളില്‍ എത്തിയത്. 55 പൈസയുടെ ഇടിവാണ് ഇന്നലെയുണ്ടായത്.
ഡോളര്‍ കരുത്താര്‍ജിച്ചതോടെ ലോകത്തെ ഒട്ടുമിക്ക കറന്‍സികളും ഇടിവിലാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ