കരസേനയിലും 'ഗ്രീന്‍ പുഷ്'; അടിമുടി ഇലക്ട്രിക് വാഹനങ്ങളിലേക്ക് 

ഇലക്ട്രിക് വാഹന തരംഗത്തില്‍ പങ്കാളിയാകാന്‍ ഇന്ത്യന്‍ കരസേനയും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹന തരംഗത്തില്‍ പങ്കാളിയാകാന്‍ ഇന്ത്യന്‍ കരസേനയും. ഫോസില്‍ ഇന്ധനങ്ങളോടുള്ള ആശ്രയത്വം കുറച്ച് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, കരസേനയിലും ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ അധികൃതര്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

സാധ്യമായ എല്ലായിടത്തും ഇലക്ട്രിക് വാഹനങ്ങളെ വിന്യസിക്കാനാണ് ആലോചന. ലഘുവാഹനങ്ങള്‍, ബസുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയില്‍ ഇലക്ട്രിക് വാഹനങ്ങളെ അവതരിപ്പിച്ച് മാറ്റം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. 

പ്രവര്‍ത്തന ലക്ഷ്യം ഉള്‍പ്പെടെ വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ് ഇലക്ട്രിക് വാഹനം അവതരിപ്പിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുക. ലഘുവാഹനങ്ങളില്‍ 25 ശതമാനം ഇലക്ട്രിക് ആക്കാനാണ് ലക്ഷ്യമിടുന്നത്. ബസുകളില്‍ 38 ശതമാനം, മോട്ടോര്‍ സൈക്കിളുകളില്‍ 48 ശതമാനം എന്നിങ്ങനെ ഇലക്ട്രിക് വാഹനങ്ങളെ വിന്യസിച്ച് കരസേനയെയും പ്രകൃതി സൗഹൃദമാക്കാനാണ് പദ്ധതി. ഇതിനാവശ്യമായ ബാറ്ററി ചാര്‍ജിങ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. 

കരസേനയെ ഇലക്ട്രിക്കിലേക്ക് മാറ്റുന്നതിന് ഡല്‍ഹിയില്‍ തുടക്കമിട്ടു കഴിഞ്ഞു. ലക്‌നൗ, പുനെ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വൈകാതെ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com