നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണോ?;  പ്രശ്‌നങ്ങളില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!

അടിയന്തര ഘട്ടങ്ങൡ പണത്തിന് ആവശ്യം വന്നാല്‍ ഒട്ടുമിക്ക ആളുകളും ആശ്രയിക്കുന്നത് ക്രെഡിറ്റ് കാര്‍ഡിനെയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അടിയന്തര ഘട്ടങ്ങൡ പണത്തിന് ആവശ്യം വന്നാല്‍ ഒട്ടുമിക്ക ആളുകളും ആശ്രയിക്കുന്നത് ക്രെഡിറ്റ് കാര്‍ഡിനെയാണ്. എടിഎമ്മില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് പോലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും പണം പിന്‍വലിക്കാന്‍ സാധിക്കും. എന്നാല്‍ ഡെബിറ്റ് കാര്‍ഡില്‍ നിന്ന് വ്യത്യസ്തമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുമ്പോള്‍ പലിശ ഈടാക്കും. പലപ്പോഴും ഉയര്‍ന്ന പലിശയാണ് ഈടാക്കുന്നത്. അതിനാല്‍ സാമ്പത്തിക അച്ചടക്കമില്ലാതെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുമ്പോള്‍ സാധാരണരീതിയില്‍ വരുന്ന ചാര്‍ജുകള്‍ ചുവടെ:

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍, ഓരോ ഇടപാടിനും ചാര്‍ജ് ഈടാക്കുന്നുണ്ട്. സാധാരണയായി പിന്‍വലിക്കുന്ന തുകയുടെ രണ്ടര മുതല്‍ മൂന്ന് ശതമാനം വരെയാണ് ചാര്‍ജ് വരാറ്. അടുത്ത ക്രെഡിറ്റ് കാര്‍ഡ് ബില്ലിലാണ് ഇത് ഉള്‍പ്പെടുത്തുന്നത്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കുന്ന തുകയ്ക്ക് പലിശ നല്‍കേണ്ടി വരും. സാധാരണയായി പ്രതിമാസ പലിശ മൂന്നരശതമാനം വരെ ഉയരാം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്ഥിരമായി ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് സാധാരണയായി ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പലിശരഹിത കാലയളവ് അനുവദിക്കാറില്ല. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മുന്‍കൂറായി പണം പിന്‍വലിക്കുമ്പോള്‍ പലിശ ചുമത്തുന്നതാണ് രീതി.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചു എന്ന കാരണത്താല്‍ മാത്രം ക്രെഡിറ്റ് സ്‌കോറിനെ ഒരുവിധത്തിലും ബാധിക്കില്ല. എന്നാല്‍ തിരിച്ചടവില്‍ മുടക്കം വന്നാല്‍ അത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും

ഡെബിറ്റ് കാര്‍ഡ് പോലെ തന്നെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള എടിഎം ഇടപാടുകള്‍ക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്. പ്രതിമാസം അഞ്ച് ഇടപാടുകള്‍ വരെ സൗജന്യമാണ്. അതിന് ശേഷമുള്ള ഓരോ ഇടപാടിനും ഇന്റര്‍ചെയ്ഞ്ച് ചാര്‍ജ് നല്‍കേണ്ടി വരും.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ചില ആനുകൂല്യങ്ങളും ലഭിക്കാറുണ്ട്. കടയിലോ റെസ്‌റ്റോറന്റിലോ ബില്‍ അടയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ബാങ്കുകള്‍ ചിലപ്പോള്‍ സ്‌പെഷ്യല്‍ ഡിസ്‌ക്കൗണ്ടുകള്‍ അനുവദിക്കാറുണ്ട്. എന്നാല്‍ പണം പിന്‍വലിക്കുമ്പോള്‍ ഇത്തരം ഓഫറുകള്‍ സാധാരണയായി നല്‍കാറില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com