പുതിയ മൂന്ന് വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി നിസ്സാന്‍; റോഡ് ടെസ്റ്റ് ഉടന്‍

ആഗോള വാഹന വിപണിയിലെ, തങ്ങളുടെ പ്രസിദ്ധമായ വാഹനങ്ങള്‍ ഇന്ത്യയിലും അവതരിപ്പിക്കാന്‍ തയ്യാറെടുത്ത് നിസ്സാന്‍
നിസ്സാന്‍ ജ്യൂക്ക്‌
നിസ്സാന്‍ ജ്യൂക്ക്‌

കൊച്ചി: ആഗോള വാഹന വിപണിയിലെ, തങ്ങളുടെ പ്രസിദ്ധമായ വാഹനങ്ങള്‍ ഇന്ത്യയിലും അവതരിപ്പിക്കാന്‍ തയ്യാറെടുത്ത് നിസ്സാന്‍. നിസ്സാന്‍ എക്‌സ് ട്രെയില്‍, ക്വാഷ്‌കി എന്നീ എസ് യു വികളുടെ ഇന്ത്യന്‍ റോഡുകളിലെ ടെസ്റ്റിംഗ് ഉടന്‍ ആരംഭിക്കും. ജ്യൂക്കിന്റെ പ്രദര്‍ശനവും ആരംഭിക്കും. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ഇവ എത്രത്തോളം യോജിക്കുമെന്ന് അറിയുകയാണ് നിസ്സാന്റെ ലക്ഷ്യം.

ചെന്നൈയിലെ നിസ്സാന്‍ പഌന്റിനടുത്തുള്ള റോഡുകളിലായിരിക്കും കമ്പനിയുടെ എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തിലുള്ള പരീക്ഷണ ഓട്ടങ്ങള്‍. ടെസ്റ്റിംഗ് പൂര്‍ത്തിയാക്കിയാല്‍ എക്‌സ് ട്രെയില്‍ ആയിരിക്കും ഇന്ത്യയില്‍ ആദ്യം വില്‍പനയാരംഭിക്കുക. മറ്റു മോഡലുകള്‍ അതിനു ശേഷം അവതരിപ്പിക്കും.

നിസ്സാന്‍ എക്‌സ് ട്രെയില്‍

ഇന്ത്യന്‍ വിപണിക്കു വലിയ സാദ്ധ്യതകളുണ്ടെന്നും പുതിയ തലമുറയിലെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിണങ്ങുന്ന മികച്ച വാഹന നിര ഇവിടെ അവതരിപ്പിക്കേണ്ടതുണ്ടെന്നും നിസ്സാന്‍ ഇന്ത്യ പ്രസിഡണ്ട് ഫ്രാങ്ക് ടോറെസ് പറഞ്ഞു. നിസ്സാന്‍ മാഗ്‌നൈറ്റിന്റെ വന്‍ വിജയമാണ് പുതിയ എസ് യു വികള്‍ അവതരിപ്പിക്കാന്‍ പ്രയോജനമായതെന്നും അദ്ദേഹം വ്യക്തമാക്കി.

ക്വാഷ്‌കി

മികച്ച മോഡലും സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള ഉത്പാദന സൗകര്യങ്ങളുമുണ്ടെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍ വിജയമുറപ്പാണെന്ന പാഠമുള്‍കൊണ്ട്, ഇന്ത്യയില്‍  സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനുള്ള നവീകരണവിപുലീകരണ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ് നിസ്സാന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com