ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇലോൺ മസ്ക്; സിഇഒ പരാഗ് അടക്കം പുറത്ത്, കൂട്ടപിരിച്ചുവിടൽ 

കമ്പനിയുടെ സിഎഫ്ഒ, ലീഗൽ പോളിസി, ട്രസ്റ്റ് ആൻഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടു
ഇലോൺ മസ്ക്
ഇലോൺ മസ്ക്

സാൻഫ്രാൻസിസ്‌കോ: ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്ത് ടെസ്‍ല സിഇഒ ഇലോൺ മസ്ക്. ട്വിറ്റർ സിഇഒ പരാഗ് അഗർവാളിനെയടക്കം പുറത്താക്കിയാണ് മസ്കിന്റെ തുടക്കം. കമ്പനിയുടെ സിഎഫ്ഒ, ലീഗൽ പോളിസി, ട്രസ്റ്റ് ആൻഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. 

സി ഇ ഒ ഉൾപ്പടെയുള്ളവർ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളിൽ തന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് മസ്ക് നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററിൽ തന്റെ ബയോ ‘ചീഫ് ട്വിറ്റ്’ എന്ന് മസ്ക് മാറ്റിയിരുന്നു. സാൻഫ്രാൻസിസ്കോയിൽ ഉള്ള ട്വിറ്ററിന്റെ ആസ്ഥാനവും അദ്ദേഹം സന്ദർശിച്ചു. കൈയിൽ ഒരു സിങ്കുമായാണ് മസ്ക് ട്വിറ്റർ ആസ്ഥാനത്ത് എത്തിയത്. ലെറ്റ് ദാറ്റ് സിങ്ക് ഇൻ എന്ന് കുറിച്ച് മസ്ക് തന്നെയാണ് ഈ വിഡിയോ പങ്കുവച്ചതും. 

ഏപ്രിൽ നാലിനാണ് 44 ബില്യൺ ഡോളർ നൽകി ട്വിറ്റർ ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് മസ്ക് തുടക്കം കുറിച്ചത്. ഇടക്കുവെച്ച് ഇതിൽ താൽപര്യമില്ലെന്നും മസ്ക് അറിയിച്ചിപരുന്നു. ഇതിനെതി​രെ ട്വിറ്റർ ഉടമകൾ കോടതിയിൽ കേസ് നൽകിയതിന് പിന്നാലെ ഇടപാട് പൂർത്തിയാക്കുമെന്ന് മസ്ക് അറിയിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com