മിസ് യൂണിവേഴ്സ് കമ്പനി സ്വന്തമാക്കി ട്രാൻസ്ജെൻഡർ സംരംഭക; വാങ്ങിയത് 164 കോടി രൂപക്ക് 

തായ്‌ലൻഡിലെ പ്രമുഖ സംരംഭകയും ട്രാൻസ്‌ജെൻഡറുമായ ആൻ ജക്രജുതാതിപ് ആണ് കമ്പനി സ്വന്തമാക്കിയത്
ആൻ ജക്രജുതാതിപ് /ഫോട്ടോ: ഫെയ്സ്ബുക്ക്
ആൻ ജക്രജുതാതിപ് /ഫോട്ടോ: ഫെയ്സ്ബുക്ക്

ന്താരാഷ്ട്ര സൗന്ദര്യമത്സരത്തിന്റെ നടത്തിപ്പ് സ്ഥാപനമായ മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ സ്വന്തമാക്കി തായ്‌ലൻഡിലെ പ്രമുഖ സംരംഭകയും ട്രാൻസ്‌ജെൻഡറുമായ ആൻ ജക്രജുതാതിപ്. യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം 164 കോടി രൂപക്ക് (20 മില്ല്യൺ ഡോളർ) ആണ് ആൻ സ്വന്തമാക്കിയത്. നിലവിൽ 165 രാജ്യങ്ങളിലാണ് സൗന്ദര്യമത്സരം സംപ്രേഷണം ചെയ്യുന്നത്.

ആൻ ജക്രജുതാതിപിന്റെ ഉടമസ്ഥതയിലുള്ള ജെ കെ എൻ ഗ്ലോബൽ ഗ്രൂപ്പ് പബ്ലിക് കമ്പനി ലിമിറ്റഡ് ആണ് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷനെ ഏറ്റെടുത്തിരിക്കുന്നത്. ''ഞങ്ങളുടെ സംരംഭത്തിലേക്കുള്ള ശക്തവും തന്ത്രപ്രധാനവുമായ കൂട്ടിച്ചേർക്കലാണിത്. കണ്ടന്റുകളുടെ വിതരണം, പാനീയങ്ങൾ, ഫുഡ് സപ്ലിമെന്റുകൾ, സൗന്ദര്യ വർധക വസ്തുക്കൾ, ഉപഭോക്തൃ ഉത്പന്നങ്ങൾ എന്നിവയിലാണ് നിലവിൽ ജെ കെ എൻ  ശ്രദ്ധയൂന്നിയിരിക്കുന്നത്. ഇനി മുതൽ മിസ് യൂണിവേഴ്‌സ് എന്ന പേര് തങ്ങളുടെ ഉപഭോക്തൃ ഉത്പന്നങ്ങളുടെ പ്രചാരത്തിനായി ഉപയോഗിക്കും'', ആൻ പറഞ്ഞു.

തായ്‌ലൻഡിലെ പ്രമുഖ റിയാലിറ്റി ഷോകളിലെ താരമായ ആൻ ട്രാൻസ്‌ജെൻഡർ ആണെന്ന് വെളിപ്പെടുത്തിയത്‌ ഏറെ ശ്രദ്ധ നേടിയിരുന്നു. മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷന്റെ ഉടമയാകുന്ന ആദ്യ സ്ത്രീയാണ് ആൻ എന്നാണ് ജെ കെ എൻ പത്രക്കുറിപ്പിൽ പറയുന്നത്. 2015 മുതൽ ഐ എം ജി വേൾഡ് വൈഡ് എൽ എൽ സിയാണ് വിശ്വസുന്ദരി മത്സരം നടത്തിയിരുന്നത്. അതിന് മുമ്പ് 1996 മുതൽ മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായിരുന്നു മത്സരം നടത്തിയിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com