സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏഴു ശതമാനത്തിലധികം പലിശ വേണോ?; ഓഫറുമായി നാലു ബാങ്കുകള്‍, വിശദാംശങ്ങള്‍  

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി റിപ്പോനിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ വിവിധ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കും ഉയര്‍ത്തിയിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി റിപ്പോനിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ വിവിധ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കും ഉയര്‍ത്തിയിട്ടുണ്ട്. എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക് തുടങ്ങി നിരവധി ബാങ്കുകളാണ് നിക്ഷേപ നിരക്ക് ഉയര്‍ത്തിയത്. ഇതില്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, കാനറ ബാങ്ക് എന്നിവയാണ് സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഏഴു ശതമാനവും അതിന് മുകളിലും പലിശ നല്‍കുന്ന ബാങ്കുകള്‍.

രണ്ടു കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് യൂണിയന്‍ ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയത്. ഒക്ടോബര്‍ 17ന് പുതിയ പലിശനിരക്ക് പ്രാബല്യത്തില്‍ വന്നു. ഏഴുദിവസം മുതല്‍ പത്തുവര്‍ഷം വരെ വിവിധ കാലാവധിയിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് മൂന്ന് മുതല്‍ ഏഴു ശതമാനം വരെയാണ് പലിശ. 

666 ദിവസം വരെ കാലാവധിയുള്ള സ്‌പെഷ്യല്‍ സ്ഥിര നിക്ഷേപ പദ്ധതിയാണ് കാനറ ബാങ്ക് അവതരിപ്പിച്ചത്. പൊതുവിഭാഗത്തിന് ഏഴുശതമാനം പലിശയാണ് ഈ സ്‌കീം അനുസരിച്ച് നല്‍കുന്നത്. മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഏഴര ശതമാനം പലിശ ലഭിക്കും. 

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.75 ശതമാനം പലിശയാണ് നല്‍കുന്നത്. മുതിര്‍ന്ന അംഗങ്ങള്‍ക്കാണ് ഈ ആനുകൂല്യം. പൊതുവിഭാഗത്തിന് പരമാവധി 7.25 ശതമാനം പലിശയാണ് നല്‍കുന്നത്. 750 ദിവസം കാലാവധിയുള്ള നിക്ഷേപ പദ്ധതിക്കാണ് ഈ പലിശ ലഭിക്കുക. ആര്‍ബിഎല്‍ ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തുന്ന മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഏഴര ശതമാനം പലിശ ലഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com